ശ്രീനാരായണ സമിതി കന്നഡ രാജ്യോത്സവ-കേരളപ്പിറവി ആഘോഷിച്ചു. ശ്രീനാരായണ സമിതി പ്രസിഡണ്ട് എൻ രാജമോഹനൻ കന്നഡ സംസ്ഥാന പതാക ഉയർത്തി. തുടർന്ന് നടന്ന യോഗത്തിൽ ജനറൽ സെക്രട്ടറി എം.കെ.രാജേന്ദ്രൻ സംസാരിച്ചു. ജോയിന്റ് ട്രഷറർ അനൂപ് എ.ബി. വൈസ് പ്രസിഡണ്ടുമാരായ സുനിൽകുമാർ, ഷാജ്, വനിതാ വിഭാഗം ചെയർപേഴ്‌സൺ വത്സലമോഹൻ, പൂജാരി മനോജ് വിശ്വനാഥൻ എന്നിവർ സംസാരിച്ചു.

വൈസ് പ്രസിഡണ്ടുമാരായ കെ.പീതാംബരൻ, ജോയിൻ്റ് സെക്രട്ടറിമാരായ പ്രമോദ്.ജെ, ദീപ അനിൽ മെമ്പർ ഇൻ ചാർജ്ജുമാരായ അനിൽ.എസ്.പണിക്കർ, സുഗതൻ, ശ്രീജസുഗതൻ, അനിത രാജേന്ദ്രൻ, ഗിരിജ സുഗതൻ, യശോദ വിജയൻ, അജയ് വിജയൻ എന്നിവർ നേത്യത്വം നൽകി.

Related Posts