തേജസ് ചാരിറ്റബിൾ ട്രസ്റ്റ് ആറാമത് വാർഷികാഘോഷവും, പഠനോപകരണങ്ങളുടെ വിതരണവും നടത്തി. യോഗത്തിൽ മാനേജിംഗ് ട്രസ്റ്റി മധു കലമാനൂർ അദ്ധ്യക്ഷ്യം വഹിച്ചു.
കഴിഞ്ഞ ഏഴ് വർഷമായി തേജസ്സ് ചാരിറ്റബിൾ ട്രസ്റ്റ് സമൂഹത്തിൽ നിർദ്ധരരായ കുടുംബങ്ങൾക്ക് വേണ്ടിയുള്ള നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരുന്നു.
ആരോഗ്യ ചെക്കപ്പ്, ബ്ലാങ്കറ്റ്സ് വിതരണം, രക്തദാന ക്യാമ്പ്, സൗജന്യ നേത്ര പരിശോധന ക്യാമ്പ്, സൗജന്യ കന്ന ഡ വിതരണം, പഠനോപകരണങ്ങളും, സ്കൂൾ ബാഗുകളുടെ വിതരണം തുടങ്ങി നിരവധി സേവന പ്രവർത്തനങ്ങൾ നടത്തി വരുന്നു.
ആറാമത് ആനുവൽ ഡേ യോടനുബന്ധിച്ച് 300 – ഓളം വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം നടത്തി. ഈ അദ്ധ്യായന വർഷത്തിൽ വിവിധ സ്കൂളുകളിൽ ആയി 750- ഓളം കുട്ടികൾക്ക് പഠനോപകരണങ്ങൾ നാല് ഘട്ടങ്ങളായി വിതരണം ചെയ്യും എന്ന് മാനേജിംഗ് ട്രസ്റ്റി ശ്രീ മധുകലമാനൂർ അറിയിച്ചു.
യോഗത്തിൽ ട്രസ്റ്റി ദീപ.എസ്.മധു, ഫാദർ ആൻ്റോ കാഞ്ഞിരത്തിങ്കൽ (സി.എം.ഐ പാരിഷ് വികാർ സെൻ്റ് തോമസ്), അംജിത്ത് എസ്.തങ്കപ്പൻ (വിദ്യാകിരണ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് മാനേജിങ് ഡയറക്ടർ), അജയ് കല്ലായി(പവിത്രം സീരിയൽ ഫെയിം, ഏഷ്യാനെറ്റ്), Adv : മെൻ്റോ ഐസക് (മുൻ പ്രസിഡണ്ട്, ബെംഗളൂരു മലയാളി ഫോറം), നാഗരാജ് (കന്നഡ രക്ഷണ വേദികെ, ബിടിഎം മണ്ഡലം പ്രസിഡണ്ട്), ഹനീഫ്, കരുനാട്(ടിവി ചാനൽ സ്ഥാപകൻ), ബിനു. ജി (ബംഗളൂരു കേരള സമാജം ജോയിൻ്റ് സെക്രട്ടറി), എം.കെ.രാജേന്ദ്രൻ(ശ്രീനാരായണ സമിതി ജനറൽ സെക്രട്ടറി), ജോജോ പി.ജെ(ബെംഗളൂരു മലയാളി ഫോറം പ്രസിഡണ്ട്), ഹരിദാസൻ.കെ(നന്മ ബെംഗളൂരു, കേരള സമാജം പ്രസിഡണ്ട്), അലക്സ് ജോസഫ്( സൗത്ത് ബാംഗ്ലൂർ മലയാളി അസോസിയേഷൻ പ്രസിഡണ്ട്), ഷിബു ശിവദാസ് (സെക്രട്ടറി, ബെംഗളൂരു മലയാളി ഫോറം), ഷാജിടോം (ജോയിൻ്റ് സെക്രട്ടറി, ജയ് കർണാടക), രാധാകൃഷ്ണൻ(സാമൂഹ്യപ്രവർത്തകൻ), ജോണിച്ചായൻ (സൗത്ത് ബാംഗ്ലൂർ മലയാളി അസോസിയേഷൻ) തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു.
കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് സുധാകരൻ രാമന്തളി, സിനി & ഡ്രാമ ആർട്ടിസ്റ്റ് ഡോ.പി.കമനീധരൻ, ബംഗ്ലൂരുലോഡ്ജ് ഹോം സീരിസ് സംവിധായകൻ ഹരികൃഷ്ണൻ തമ്പി എന്നിവർക്ക് തേജസ്സ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ഗ്ലോറിയസ്സ് അവാർഡ് നൽകി ആദരിച്ചു.
ഇന്ത്യൻ ആർമി ദീപക് മനോഹറിനെയും, പവർ ലിഫ്റ്റിംഗ് ഏഷ്യൻ ചാമ്പ്യൻഷിപ്പ് വിന്നർ ആയ രജിത ബി എസിനും പ്രത്യേക ആദരവ് നൽകി.
പഠനത്തിൽ മികവ് തെളിയിച്ച ആദിര പവിത്രൻ, ദേവാൻജ്ജന എസ്, നീൽ ചെറിയാൻ ജിൻസൻ, അസിയ അബ്ദർ തുടങ്ങിയവരെയും വേദിയിൽ ആദരിച്ചു.
അഭിരാമി, അഭിജിത്ത്, ജെസ്സിഷിബു, സോമശേഖരൻ.ഡി, ജോയ്.കെ , ഗോപാലകൃഷ്ണൻ.പി, മനോജ് ബി, കണ്ണൻ, മഞ്ജുനാഥ് എം.കെ, ഗീത ഗോപി, Dr. മിനി ജോൺ, രതി ഷാജി, ബിജു ഐസക്, സിമി സൈമൺ, സൽമ ബഷീർ, മീര ജോർജ്, ആകാശ് ബാബു എന്നിവർ നേതൃത്വം നൽകി.