ഐസിസിയുടെ അന്താരാഷ്ട്ര ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനം നിലനിർത്തി ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം. ന്യൂസിലൻഡാണ് രണ്ടാം സ്ഥാനത്ത്. ഇന്ത്യ 118 പോയിന്റും ന്യൂസിലൻഡിന് 113 പോയിന്റും ആണ്. നിലവിലെ ലോകകപ്പ് ചാമ്പ്യന്മാരായ ഓസ്ട്രേലിയ 109 പോയിന്റുമായി മാറ്റമില്ലാതെ മൂന്നാം സ്ഥാനത്താണ്. ആദ്യ 10 സ്ഥാനങ്ങളിലെ ഏക മാറ്റം ദക്ഷിണാഫ്രിക്ക (102) പാകിസ്ഥാനെ (98) മറികടന്ന് നാലാം സ്ഥാനത്തെത്തി എന്നതാണ്. ഒമ്പതാം സ്ഥാനത്തുള്ള ബംഗ്ലാദേശും വെസ്റ്റ് ഇൻഡീസും തമ്മിലുള്ല പോയിൻ്റ് വ്യത്യാസം പത്ത് ആയി വർദ്ധിച്ചു.

ഏകദിനത്തിന് പുറമെ ട്വന്റി-20 റാങ്കിംഗിലും ഇന്ത്യ തന്നെയാണ് ലോകത്ത് ഒന്നാം നമ്പർ. കഴിഞ്ഞയാഴ്ച നടന്ന വാർഷിക പുതുക്കലിന് ശേഷവും ഇന്ത്യ ട്വന്റി-20യിൽ ഒന്നാം സ്ഥാനം നിലനിർത്തുകയായിരുന്നു. എന്നാൽ ടെസ്റ്റ് ക്രിക്കറ്റ് റാങ്കിംഗിൽ ഓസ്ട്രേലിയയാണ് ഒന്നാമത്.

Related Posts