ബാംഗ്ലൂർ കേരള സമാജം കെ ആർ പുരം സോണിൻ്റെ നേതൃത്വത്തിൽ മുണ്ടക്കൈ ചൂരൽ മല ദുരന്ത ബാധിതരായ വിദ്യർഥികൾക്ക് ലാപ്ടോപ്പുകൾ വിതരണം ചെയ്തു.
ലാപ്ടോപ്പുകളുടെ വിതരണ ഉത്ഘാടനം ടി സിദ്ധിക്ക് എം എൽ എ നിർവഹിച്ചു. കേരള സമാജം പ്രസിഡണ്ട് ഹനീഫ് എം അധ്യക്ഷത വഹിച്ചു. സോൺ ചെയർമാൻ ഷിബു കെ എസ് സ്വാഗതം ആശംസിച്ചു. കേരള സമാജം ജനറൽ സെക്രട്ടറി റജികുമാർ, ട്രഷറർ ജോർജ് തോമസ്, ജോയിന്റ് സെക്രട്ടറി അനിൽ കുമാർ, കൺവീനർ ബിനു പി, കെ എൻ ഇ ട്രസ്റ്റ് ബോർഡ് അംഗം സയ്യിദ് മസ്താൻ, സോൺ വൈസ് ചെയർമാൻ ടെജി ജോസഫ്, ഷൈജൻ തോമസ്, വിനീത്, മനോജ് കെ എൻ, ജോൺസൺ വി എ, ജസ്റ്റിൻ തോമസ്, ജിജോ , ബാബു, വിനേഷ് , കല്പറ്റ ഇമിലി ഫ്രണ്ട്സ് അസോസിയേഷൻ ഭാരവാഹികളായ ഷിഹാബ് കച്ചാസ്, സിദ്ധിക്ക് വടക്കൻ, ഷംസുദീൻ തുടങ്ങിയവർ സംബന്ധിച്ചു.
മുണ്ടക്കൈ ചൂരൽ മല ദുരന്ത ബാധിതരായ 10 വിദ്യർഥികൾക്കാണ് ലാപ്ടോപ്പുകൾ വിതരണം ചെയ്തത്.