എ ഐ കെ എം സി സി ബംഗളൂരു സെൻട്രൽ കമ്മിറ്റി സമൂഹ വിവാഹം സീസൺ 8നോട് അനുബന്ധിച്ച് ആഗസ്റ്റ് 26ന് ഹൃദ്രോഗ നിർണയ ക്യാമ്പും ബോധവത്ക്കരണക്ലാസും സംഘടിപ്പിക്കും. ബാംഗ്ലൂർ ശിഹാബ് തങ്ങൾ സെൻറർ ഫോർ ഹ്യൂമാനിറ്റി ഓഡിറ്റോറിയത്തിൽ രാവിലെ 9മണിക്ക് ക്യാമ്പ് ആരംഭിക്കും. ഗൂഗിൾ ഫോം വഴി ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേരാണ് ക്യാമ്പിൽ പങ്കെടുക്കുക.
വൈകുന്നേരം 6 മണിക്ക് പ്രശസ്ത കാർഡിയോളജിസ്റ് ഡോ.മുഹമ്മദ് മുസ്‌തഫ ബോധവത്ക്കരണ ക്ലാസിനു നേതൃത്വം നൽകും.