വൈറ്റ്‌ഫീൽഡ് മലയാളി സോഷ്യൽ ക്ലബ്ബിൻ്റെ (WMSC) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വിപുലമായ ഓണാഘോഷം സെപ്റ്റംബർ 20ന് നടക്കും. മലയാളികളുടെ തനത് സംസ്കാരവും ഓണത്തിൻ്റെ പാരമ്പര്യവും പുതുതലമുറയിലേക്ക് പകരുക എന്ന ലക്ഷ്യത്തോടെയാണ് ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നത്.

ഓണാഘോഷത്തിൻ്റെ ഭാഗമായി നേരത്തെ തന്നെ വിവിധ കായിക മത്സരങ്ങൾ, ഡ്രോയിംഗ് മത്സരം, കുട്ടികൾക്കായുള്ള വിവിധ ഗെയിംസ് തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. കുട്ടികളും മുതിർന്നവരും ഒരുപോലെ ആവേശത്തോടെ പങ്കെടുത്ത പരിപാടികൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്.

സെപ്റ്റംബർ 20ന് നടക്കുന്ന പ്രധാന ഓണാഘോഷത്തിൽ മെഗാ മ്യൂസിക്കൽ ഷോ, പ്രശസ്ത കലാകാരന്മാരുടെ പ്രത്യേക പരിപാടികൾ, വിവിധ കലാ-സാംസ്കാരിക പരിപാടികൾ തുടങ്ങി നിരവധി ആകർഷകമായ പരിപാടികൾ അരങ്ങേറും.

കുടുംബസമേതം ഒത്തുചേർന്ന് ഓണത്തിൻ്റെ സന്തോഷവും സൗഹൃദവും പങ്കുവെക്കുന്നതിനുള്ള വേദിയായി WMSCയുടെ ഓണാഘോഷം മാറുമെന്ന് സംഘാടകർ അറിയിച്ചു. ബെംഗളൂരുവിലെ മലയാളി സമൂഹത്തിൻ്റെ സജീവ പങ്കാളിത്തത്തോടെ ആഘോഷം അവിസ്മരണീയമാക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.

Related Posts