കേരള സമാജം കർണാടക ഈസ്റ്റ് ഡിവിഷൻ്റെ നവീകരിച്ച ഓഫീസിൻ്റെ ഉദ്ഘാടനം കേരള വൈദ്യുത മന്ത്രി അഡ്വ. ശ്രീ സണ്ണി ജോസഫ് നിർവഹിച്ചു. കേരള സമാജം നടത്തുന്ന വിവിധ സാമൂഹിക, സാംസ്കാരിക, സേവന പ്രവർത്തനങ്ങളെ മന്ത്രി പ്രശംസിച്ചു. ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്രയും മികച്ച രീതിയിൽ ജനപങ്കാളിത്തത്തോടെ പരിപാടി സംഘടിപ്പിക്കാൻ കഴിഞ്ഞത് അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു.
കേരള സമാജത്തിൻ്റെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ സജീവമായ ഇടപെടലുകൾ നടത്തുന്നതിനും നവീകരിച്ച ഓഫീസ് കൂടുതൽ സഹായകരമാകട്ടെയെന്ന് മന്ത്രി ആശംസിച്ചു. ബെംഗളൂരു മലയാളികൾക്ക് കേരള ഗവൺമെന്റിൻ്റെയും മുഖ്യമന്ത്രി വി ഡി സതീശൻ്റെയും പേരിൽ ഓണാശംസകൾ നേർന്നു. കേരള ഗവൺമെന്റിൻ്റെ മലയാളം മിഷൻ കർണാടക കോർഡിനേറ്റർ ടോമി ജെ ആലുങ്കൽ ഉദ്ഘാടന കർമ്മത്തിൽ പങ്കെടുത്തു.
കേരളസമാജം കർണാടകയുടെ സ്റ്റേറ്റ് വൈസ് പ്രസിഡണ്ടും ഈസ്റ്റ് ഡിവിഷൻ ചെയർമാനുമായ ഷിജോ ഫ്രാൻസിസ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ ഷാജി.ഡി, ഫിനാൻസ് കൺവീനർ ജിജു സിറിയക്, ഈസ്റ്റ് ഡിവിഷൻ വൈസ് ചെയർമാൻമാരായ മഹേഷ് ചെല്ലപ്പൻ, അനിൽ കുമാർ, ജോയിൻറ് കൺവീനറായ സുബാഷ് കൈമൾ, പ്രോഗ്രാം കൺവീനർമാരായ പ്രശാന്ത് എസ്, ജിമ്മി ജോർജ്ജ്, വിജിത്, യൂത്ത് വിംഗ് ചെയർമാൻ റിമീസ്, ലേഡീസ് വിംഗ് സാരഥികളായ രശ്മി, ആരതി, ബാലവിഭാഗം സാരഥികളായ എയ്ഞ്ചൽ, കാൽവിൻ എന്നിവർ നേതൃത്വം നൽകി.