ദൂരവാണിനഗർ കേരളസമാജത്തി(രജി)ൻ്റെ എട്ടു സോണുകളുടെ സംയുക്ത കലോത്സവം സമാജം പ്രസിഡണ്ട് മുരളീധരൻ നായർ, സോണൽ സെക്രട്ടറിമാരായ എസ്.വിശ്വനാഥൻ, ബാലകൃഷ്ണപിള്ള, പവിത്രൻ, പുരുഷോത്തമൻ നായർ, രാജു.എ.യു, സുഖിലാൽ, രാധാകൃഷ്ണൻ ഉണ്ണിത്താൻ എന്നിവർ ചെണ്ടമേളത്തിൻ്റെ പശ്ചാത്തലത്തിൽ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.
മലയാളത്തിൻ്റെ പ്രിയ സാഹിത്യകാരൻ എം ടി വാസുദേവൻ നായരുടെയും മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിൻ്റെയും വേർപാടിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടാണ് പരിപാടി ആരംഭിച്ചത്.
അംഗങ്ങളുമായും അഭ്യൂദയ കാക്ഷികളുമായും തങ്ങൾക്കുള്ള ജനകീയ സൗഹൃദത്തെക്കുറിച്ച് സോണൽ സെക്രട്ടറിമാർ സംസാരിച്ചു.
സോണുകളിലെ കലാകാരന്മാരുടെയും യുവജന, വനിതാ വിഭാഗം പ്രവർത്തകരുടെയും വൈവിധ്യമാർന്ന നൃത്ത സംഗീത പരിപാടികൾ കലോത്സവം അവിസ്മരണീയമാക്കി. നിർദ്ധന വിദ്യാർത്ഥി പഠന സഹായ നിധിയിലേക്ക് വനിതാ വിഭാഗം ശേഖരിച്ച തുക വനിതാ വിഭാഗം ഭാരവാഹികൾ പ്രസിഡണ്ടിന് കൈമാറി.
പരിപാടി അവതരിപ്പിച്ചവർക്കെല്ലാം സമാജത്തിൻ്റെ ഓർമ്മോപഹാരം സമ്മാനിക്കുകയുണ്ടായി. ജോ.സെക്രട്ടറി ബീനോ ശിവദാസ്, യൂത്ത് വിങ്ങ് പ്രവർത്തക ഷമീമ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

Related Posts