എഐകെഎംസി സി ബെംഗളൂരു സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ഗ്രാൻറ് ഇഫ്താർ സംഗമം ഇന്ന് വൈകിട്ട് 4മണിക്ക് പാലസ് ഗ്രൗണ്ടിലെ വൈറ്റ് പെറ്റൽസിൽ നടക്കും. മുസ്ലിം ലീഗ് കേരള സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവ്വഹിക്കും.
പി.എം.ഇബ്രാഹിം ഹാജി സ്മാരക ആംബുലൻസ് സമർപ്പണവും വിദ്യാർഥികൾക്കായി ഫ്യൂഷൻ സ്റ്റുഡന്റ്സ് ക്യാംപും നടക്കും. സുലൈമാൻ മേൽപത്തൂർ, അനിൽ മുഹമ്മദ് എന്നിവർ പ്രഭാഷണം നടത്തും. ബെംഗളുരു പ്രസിഡണ്ട് ടി.ഉസ്മാൻ അധ്യക്ഷത വഹിക്കുമെന്ന് ജനറൽ സെക്രട്ടറി എം.കെ.നൗഷാദ്, സെകട്ടറി ഡോ.എം.എ.അമീറലി എന്നിവർ അറിയിച്ചു.