ബെംഗളൂരു കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം ലോകത്തിലെ ഏറ്റവും മികച്ച ‘അറൈവല്‍’ വിമാനത്താവളമെന്ന ബഹുമതി സ്വന്തമാക്കി. കഴിഞ്ഞ നാല് വര്‍ഷവും കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം ഈ നേട്ടം കൈവരിച്ചു. ലോകമെമ്പാടുമുള്ള പ്രമുഖ വിമാനത്താവളങ്ങളെ പിന്തള്ളിയാണ് കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം ഈ ആഗോള നേട്ടം നിലനിര്‍ത്തിയത്. എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണല്‍ വേള്‍ഡിൻ്റെ 2025-ലെ എയര്‍പോര്‍ട്ട് സര്‍വീസ് ക്വാളിറ്റി പുരസ്‌കാരങ്ങളിലാണ് ബെംഗളൂരു ഒന്നാമതെത്തിയത്.

യാത്രക്കാരുടെ പ്രതികരണങ്ങളും സര്‍വേകളും അടിസ്ഥാനമാക്കിയാണ് ഈ പുരസ്‌കാരം നിര്‍ണയിക്കുന്നത്. വിമാനത്താവളത്തിലെ സൗകര്യങ്ങള്‍, യാത്രാ സൗകര്യം, ജീവനക്കാരുടെ സേവനം, വൃത്തി എന്നിവയിലെ മികവാണ് ബെംഗളൂരുവിനെ വീണ്ടും ഒന്നാമതെത്തിച്ചത്. 2020 മുതല്‍ തുടര്‍ച്ചയായി നാല് വര്‍ഷം ഈ ബഹുമതി നിലനിര്‍ത്തുന്ന ലോകത്തിലെ ഏക വിമാനത്താവളമെന്ന ഖ്യാതിയും ഇതോടെ ബംഗളൂരുവിന് സ്വന്തമായി.

വേഗത്തിലുള്ള ഇമിഗ്രേഷന്‍ നടപടികൾ, വേഗത്തില്‍ ബാഗേജ് ലഭ്യമാക്കല്‍, വിമാനമിറങ്ങിയ ശേഷമുള്ള യാത്രക്കാരുടെ അനുഭവം, വൈഫൈ, ട്രോളി ലഭ്യത എന്നി സൗകര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഈ അംഗീകാരം നല്‍കിയത്.

Related Posts