മൈസൂരുവിൽ മലയാളി നഴ്സിങ് വിദ്യാർഥിയെ കോളജ് ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി. വടകര ആയഞ്ചേരി വെറോളി വീട്ടിൽ അബ്ദുല്ലയുടെയും റംലയുടെയും മകൻ വി.മുഹമ്മദി(21)നെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൈസുരു എംവൈടി കോളജിലെ മുന്നാം വർഷ ബിഎസ്സി നഴ്സിങ് വിദ്യാർഥിയാണ്. മൃതദേഹം കെആർ മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ഓൾ ഇന്ത്യ കെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് കൊണ്ടുപോയി.
കബറടക്കം ഇന്ന് രാവിലെ പറമ്പിൽ ജുമാ മസ്ജിദ് കബർസ്ഥാനിൽ.