കഴിഞ്ഞ കേരളം പഞ്ചായത്ത് മുൻസിപ്പൽ തിരഞ്ഞെടുപ്പിൽ പുനലൂർ നഗരസഭയിലേ നെല്ലിപ്പള്ളി വാർഡിൽ നിന്ന് വിജയിച്ച കർണ്ണാടക മലയാളി കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് സുനിൽ തോമസ് മണ്ണിലിന് കർണാടക മലയാളി കോൺഗ്രസ് സ്വീകരണം നൽകി ബാംഗ്ലൂർ ഇന്ദിരാനഗറിൽ ചേർന്ന സ്വീകരണ പരിപാടി കണ്ണൂർ ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി അഡ്വ. നൗഷാദ് ബ്ലാത്തൂർ ഉൽഘാടനം ചെയ്തു. കെ എം സി സംസ്ഥാന വൈസ് പ്രസിഡണ്ട് അരുൺകുമാർ അധ്യക്ഷത വഹിച്ചു,

വാൽപ്പാറ ദുരന്തത്തിൽ മരണപെട്ടവർക്കു അനുശോചനം രേഖപെടുത്തികൊണ്ടു യോഗം ആരംഭിച്ചു. മെയ് 4ന് വരുന്ന തിരഞ്ഞെടുപ്പ് ഫലം യുഡിഎഫ് പ്രവർത്തകർ ആവേശത്തോടെ ഏറ്റെടുക്കുന്ന സാഹചര്യമാണ് ഉണ്ടാകാൻ പോകുന്നത് എന്ന് യോഗം ഉൽഘാടനം ചെയ്ത നൗഷാദ് ബ്ലാത്തൂർ പറഞ്ഞു.

കെ എം സി നേതാക്കളായ നന്ദകുമാർ കൂടത്തിൽ, ജോമോൻ ജോർജ് , ഡാനി ജോൺ, ചാർളിമാത്യു, രാജീവൻ കളരിക്കൽ, ഷാജി ജോർജ്, ടോമി ജോർജ്, ജിബി കെ ആർ നായർ, മുഹമ്മദ് മുനവ്വറലി എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.

സ്വീകരണത്തിന് നന്ദി രേഖപ്പെടുത്തിക്കൊണ്ടു സുനിൽ തോമസ് മണ്ണിൽ സംസാരിച്ചു.

Related Posts