ഫെമ അന്വേഷണത്തിൻ്റെ ഭാഗമായി വെളിപ്പെടുത്താത്ത വിദേശ സ്വത്തുക്കൾ കൈവശം വെച്ചുവെന്ന ആരോപണവുമായി ബന്ധപ്പെട്ട് കർണാടക കോൺഗ്രസ് എംഎൽഎ എസ്എൻ സുബ്ബ റെഡ്ഡിയുടെയും(59) മറ്റ് ചിലരുടെയും വസതികളിൽ എൻഫോഴ്സസ്മെൻ്റ് ഡയറക്ട‌റേറ്റ് (ഇഡി) വ്യാഴാഴ്ച റെയ്ഡ് നടത്തി. ബാഗേപള്ളി നിയമസഭാംഗത്തിൻ്റേത് ഉൾപ്പെടെ ബംഗളുരുവിലെ അഞ്ച് സ്ഥലങ്ങളെങ്കിലും വിദേശ വിനിമയ മാനേജ്മെൻ്റ് ആക്‌ട് (ഫെമ) സെക്ഷൻ 37 ൻ്റെ പരിധിയിൽ വരുന്നുണ്ടെന്ന് ഇഡി അധികൃതർ പറഞ്ഞു.

എസ്എൻ സുബ്ബ റെഡ്ഡിയുടെയും അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങൾ എന്നിവരുടെ വെളിപ്പെടുത്താത്ത വിദേശ സ്വത്തുക്കൾ സംബന്ധിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ടതാണ് അന്വേഷണം. വിദേശ ബാങ്കുകളിൽ എംഎൽഎ നടത്തിയിട്ടുള്ളതായി ആരോപിക്കപ്പെടുന്ന ചില നിക്ഷേപങ്ങൾ ജർമനി, മലേഷ്യ, ഹോങ്കോങ് തുടങ്ങിയ രാജ്യങ്ങളിൽ വാഹനങ്ങൾ വാങ്ങുന്നതിലും സ്ഥാവര വസ്‌തുക്കൾ വാങ്ങുന്നതിലും നടത്തിയ നിക്ഷേപം എന്നിവ ഇഡിയുടെ നിരീക്ഷണത്തിലാണെന്ന് പറഞ്ഞു.

Related Posts