ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേളയിൽ ഇന്ന് മലയാള ചിത്രം ‘സർക്കീറ്റ്’ പ്രദർശിപ്പിക്കും. ഇന്ത്യൻ മത്സരവിഭാഗത്തിൽ ആണ് ചിത്രം പ്രദർശിപ്പിക്കുക. ഇന്ത്യൻ മത്സരവിഭാഗത്തിലെ മലയാള ചിത്രമായ കെ.ആർ.ഉണ്ണിയുടെ ‘എ പ്രഗ്നന്റ് വിഡോ’ സ്ക്രീൻ രണ്ടിൽ 3.10ന് വീണ്ടും പ്രദർശിപ്പിക്കും. സ്ക്രീൻ ഒന്നിൽ രാത്രി 8.30നു അരവിന്ദൻ്റെ ‘വാസ്തുഹാര’യും പ്രദർശിപ്പിക്കും.

താമർ സംവിധാനം ചെയ്‌ത ‘സർക്കീറ്റി’ൽ ആസിഫ് അലിയും ബാലതാരം ഓർഹാൻ ഹൈദറുമാണ് മുഖ്യവേഷത്തിൽ അഭിനയിച്ചിരിക്കുന്നത്. ലുലുമാൾ സിനിപോളിസിലെ സ്ക്രീൻ ഒന്നിൽ 2.40നാണ് പ്രദർശനം.

ഗൾഫ് രാജ്യങ്ങളിൽ ചിത്രീകരിച്ച സിനിമയിൽ പ്രവാസജീവിതത്തിൽ മനുഷ്യർക്കിടയിലുണ്ടാകുന്ന വൈകാരികത ആണ് പ്രമേയം. ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ കുട്ടികളുടെ വിഭാഗത്തിൽ ഓർഹാന് സ്പെഷൽ ജൂറി പുരസ്കാരം ലഭിച്ചിരുന്നു.

Related Posts