മംഗളൂരുവിൽ വിദ്യാർഥികൾക്കും യുവാക്കൾക്കും എം.ഡി.എം.എ വിൽക്കാൻ ശ്രമിക്കുന്നതിനിടെ നാലുപേരെ അറസ്റ്റ് ചെയ്തു‌. ബണ്ട്വാൾ ബ്രഹ്മരകുട്ട്ലുവിൽ നിസ്സാർ എന്ന നിസ്സാർ അഹമ്മദ് (34), ഉള്ളാളിലെ നരിങ്ങനയിലെ നൗഷാദ് എന്ന മുഹമ്മദ് നൗഷാദ് (33), ബൈന്ദൂർ നവുന്ദയിലെ ഷിയാബ് എന്ന മുഹമ്മദ് ഷിയാബ് (31), മംഗളുരു കസബ ബെംഗ്രെയിലെ ഇംബ എന്ന ഇമ്രാൻ (30) എന്നിവരാണ് അറസ്റ്റിലായത്.

50 ലക്ഷം രൂപ വിലവരുന്ന എം.ഡി.എം.എ ഇവരിൽനിന്ന് പിടിച്ചെടുത്തു. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ഇവർ പിടിയിലായത്. സി.സി.ബി അസി. പൊലീസ് കമീഷണർ മനോജ് കുമാർ നായിക്കിൻ്റെ നേത്യത്വത്തിലുള്ള സംഘമാണ് വാഹനം പരിശോധന തടഞ്ഞ് ഇവരെ പിടികൂടിയത്‌.
ബംഗളുരുവിലെ നൈജീരിയൻ പൗരനിൽനിന്ന് സാധനങ്ങൾ വാങ്ങി വിദ്യാർഥികൾക്കും യുവാക്കൾക്കും വിൽക്കാൻ കൊണ്ടുവന്നതായെന്ന് പ്രതികൾ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.

Related Posts