ഒക്ടോബർ 18ന് അവസാനിപ്പിക്കാൻ നിശ്ചയിച്ചിരുന്ന സർവേ ഈ മാസം 31 വരെയാണ് നീട്ടി. കഴിഞ്ഞമാസം 22-ന് ആരംഭിച്ച സർവേ ഒക്ടോബർ 7വരെ നടത്തുമെന്നായിരുന്നു ആദ്യം അറിയിച്ചത്. എന്നാൽ വിവരശേഖരണം വൈകിയതോടെ ഒക്ടോബർ 18 വരെ നീട്ടുകയായിരുന്നു. അതാണ് ഇപ്പോൾ 31 വരെ നീട്ടിയത്.
ദീപാവലി അവധി പ്രമാണിച്ചു അടുത്ത മൂന്നുദിവസം സർവേ ഉണ്ടാവില്ല. 23ന് സർവേ പുനരാരംഭിക്കും. ബെംഗളൂരുവിൽ 67 ശതമാനംവീടുകൾ പൂർത്തിയായിട്ടുണ്ട്. കുറേപേർ വിവരങ്ങൾ നൽകാതെ മാറിനിൽക്കുകയാണ്.

Related Posts