കർണാടകയിലെ 108 കമാൻഡ് & കൺട്രോൾ സെൻ്ററിൻ്റെ ഉദ്ഘാടനം മുഖ്യമന്ത്രി സിദ്ധരാമയ്യ ബസവേശ്വര നഗറിൽ നിർവഹിച്ചു. ഒറ്റ കോൾ സെന്റിലൂടെ ആരോഗ്യ, ആംബുലൻസ് സേവനം ജനങ്ങളിലെത്തും. ഇനിമുതൽ പൊതുജനങ്ങൾക്ക് ആരോഗ്യ സേവനം ഇനി ഒറ്റ കോൾ സെന്ററിലൂടെ വിരൽത്തുമ്പിൽ ലഭിക്കും. പൊതുജനങ്ങൾക്ക് 108 ആംബുലൻസ് കമാൻഡ് സെന്ററിലൂടെയാണ് ആരോഗ്യ വകുപ്പിൻ്റെ വിവിധ സേവനങ്ങൾസൗജന്യമായി ലഭിക്കുക. ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട ഒന്നിലധികം ഹെൽപ്പ് ലൈൻ സേവനങ്ങൾ കമാൻഡ് സെന്ററിലൂടെ 108 എന്ന ഏകീകൃത പ്ലാറ്റ്ഫോമിന് കീഴിൽ പ്രവർത്തിക്കും.

മെഡിക്കൽ, പ്രസവ ചികിത്സ, അത്യാഹിതം എന്നിവയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും മുഴുവൻ സമയത്തും കമാൻഡ് സെന്ററിലൂടെ ജനങ്ങൾക്ക് ലഭിക്കും.സർക്കാർ ആശുപത്രികളിൽ പ്രസവശേഷം അമ്മ യയും കുഞ്ഞിനെയും വീട്ടിലെത്തിക്കാനും 108 സേവനം ഉപയോഗിക്കാം.സെന്ററിന് കീഴിൽ 715 ആംബുലൻസുകളാണ് നിലവിലുള്ളത്.

സെൻ്ററിന് കീഴിൽ നിലവിലുള്ള 1,000-ത്തിലധികം സർക്കാർ ഉടമസ്ഥതയിലുള്ള ആംബുലൻസുകളുടെ സേവനവും കമാൻഡ് സെന്ററിലൂടെ സംയോജിപ്പിക്കാൻ പദ്ധതിയുണ്ട്. അടുത്തദിവസങ്ങളിൽ കൂടുതൽ ആംബുലൻസുകളുടെ സേവനം സെന്ററിലൂടെ ലഭ്യമാക്കുമെന്നും അധികൃതർ അറിയിച്ചു. ജില്ലാ തലത്തിൽ കൂടുതൽ ആംബുലൻസ് ഡ്രൈവർമാരെയും നഴ്‌സിങ് ജീവനക്കാരെയും നിയമിക്കും. വേഗത്തിലുള്ള സേവനം ലഭ്യമാക്കാൻ ഓരോ ജില്ലയിലും പ്രാദേശികമായി കൂടുതൽ ഡ്രൈവർമാരെ നിയമിക്കും.

അത്യാഹിതം, പ്രസവ ചികിത്സ, മെഡിക്കൽ, ടെലി മനസ്സ്, ഇ-സഞ്ജീവനി, വനിതാ ഹെൽപ്പ്ലൈൻ, ചൈൽഡ് ഹെൽപ്പ്ലൈൻ എന്നീ സേവനങ്ങൾ 108 കമാൻഡ് സെൻ്ററിലൂടെ ലഭിക്കും.

Related Posts