ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിക്ക് (ജിബിഎ) കീഴിലുള്ള അഞ്ച് കോർപ്പറേഷനുകളിലെ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള കോൺഗ്രസ് സ്ഥാനാർഥികളെ കണ്ടെത്താൻ അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ കെപിസിസിയിൽ അപേക്ഷ സമർപ്പിക്കണമെന്ന് സംസ്ഥാന അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാർ അറിയിച്ചു. 369 വാർഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. സ്ഥാനാർഥിമോഹികളിൽ നിന്ന് അപേക്ഷാഫീസും ഈടാക്കുന്നുണ്ട്.


ജനറൽ വാർഡുകളിൽ മത്സരിക്കാൻ അപേക്ഷിക്കുന്നവരിൽനിന്ന് 50,000 രൂപയാണ് ഫീസ് ഈടാക്കുക. വനിത, സംവരണ വാർഡുകളിൽ നിന്ന് 25,000 രൂപയാണ് ഫീസ്. ഫീസ് ഇനത്തിൽ ലഭിക്കുന്ന തുക പാർട്ടി ഫണ്ടിലേക്ക് പോകുമെന്ന് ഡി.കെ.ശിവകുമാർ അറിയിച്ചു. അടുത്ത വർഷം ഏപ്രിൽ, മേയ് മാസത്തിലാകും തിരഞ്ഞെടുപ്പ് നടക്കുകയെങ്കിലും സ്ഥാനാർഥി നിർണയ നടപടികൾ നേരത്തേതന്നെ നടത്താൻ കോൺഗ്രസ് തീരുമാനിക്കുകയാണ്.

Related Posts