കണ്ണൂർ പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. ഇയാളുടെ കൈപ്പത്തി ചിതറിപ്പോയെന്നാണ് വിവരം. തുടർന്ന് വിപിനെ കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിണറായി വേണ്ടുട്ടായി കനാൽ കരയിലാണ് സ്ഫോടനം നടന്നത്.

ഓലപ്പടക്കം പൊട്ടിയതാണ് എന്നാണ് വിപിൻ്റെ മൊഴി. എന്നാല്‍ ബോംബാണ് പൊട്ടിയതെന്ന സംശയത്തിലാണ് പൊലീസ്. നിരവധി കേസുകളില്‍ പ്രതിയാണ് വിപിന്‍ രാജ് എന്നാണ് പൊലീസ് പറയുന്നത്.

Related Posts