ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസിന് വിധേയരായ രണ്ട് രോഗികൾ മരിച്ചു. കായംകുളം പുതുക്കാട് സ്വദേശി മജീദ്(53), ഹരിപ്പാട് സ്വദേശി രാമചന്ദ്രൻ(60) എന്നിവരാണ് മരിച്ചത്.
അണുബാധയേറ്റതാണ് മരണകാരണമെന്ന് ഇവരുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു. അതേസമയം ഡയാലിസിസിനിടെ വിറയലും ഛർദ്ദിയും അനുഭവപ്പെട്ട രണ്ടു പേർ ചികിത്സയിൽ തുടരുകയാണ്. പരാതിക്ക് പിന്നാലെ ഡയാലിസിസ് യൂണിറ്റ് അടച്ചുപൂട്ടി. ആശുപത്രിയിൽ നിന്നാണോ പുറത്തു നിന്നാണോ രോഗികൾക്ക് അണുബാധ ഉണ്ടായതെന്ന് പരിശോധിക്കുമെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു. സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് റിപ്പോർട്ട് തേടി.