തിരുവനന്തപുരത്ത് വൻ ലഹരി വേട്ട. ഡോക്ടറും BDS വിദ്യാർഥിനിയും അടക്കം ഏഴു പേരെ പിടികൂടി. എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവും ആണ് ഇവരിൽ നിന്നും പിടികൂടിയത്. കണിയാപുരത്ത് പോലീസ് നടത്തിയ വൻ ലഹരിവേട്ടയിൽ ആണ് മാരക ലഹരിമരുന്നായ എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവും ആയിട്ട് ഡോക്ടറും BDS വിദ്യാർഥിനിയും അടക്കം 7 പേർ പിടിയിലായത്.

നെടുമങ്ങാട് മണ്ണൂർക്കോണം സ്വദേശി അസിം (29), കൊല്ലം ആയൂർ സ്വദേശി അവിനാഷ് (29), തൊളിക്കോട് സ്വദേശി അജിത്ത് (30), കിഴക്കേക്കോട്ട അട്ടക്കുളങ്ങര സ്വദേശിയായ ഡോക്ടർ വിഗ്നേഷ് ദത്തൻ (34), പാലോട് സ്വദേശിനി അൻസിയ (37), കൊട്ടാരക്കര സ്വദേശിനിയായ ബി.ഡി.എസ് വിദ്യാർഥിനി ഹലീന (27), കൊല്ലം ഇളമാട് സ്വദേശി ഹരീഷ് (29) എന്നിവരെയാണ് പിടികൂടിയത്.

Related Posts