തിരുവനന്തപുരത്ത് സിപിഐഎം ലോക്കൽ സെക്രട്ടറി എസ്ഐയെ മർദ്ദിച്ചു. ക്ഷേത്രോത്സവത്തിനിടെ ഗതാഗത തടസ്സമുണ്ടാക്കിയത് ചോദ്യം ചെയ്തതിനാണ് എസ്ഐയെ മർദിച്ചത്. സിപിഐഎം ലോക്കൽ സെക്രട്ടറി പ്രദീപാണ് എസ്ഐ അഭിജിത്തിനെ മർദ്ദിച്ചത്. മുഖത്തടക്കം പരിക്കേറ്റ വെള്ളറട എസ്ഐ അഭിജിത്ത് ചികിത്സയിലാണ്. സംഭവത്തിൽ ലോക്കൽ സെക്രട്ടറി പ്രദീപിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. എസ്ഐ അഭിജിത്തിനെ ജനനേന്ദ്രിയത്തിലും അടിവയറ്റിലും ചവിട്ടിയെന്നാണ് എഫ്ഐആറിൽ പറയുന്നത്.

Related Posts