വിഴിഞ്ഞം വെങ്ങാനൂർ വെണ്ണിയൂരിൽ അസഭ്യം പറഞ്ഞതിലെ മനോവിഷമത്തിൽ പെൺകുട്ടി ജീവനൊടുക്കിയ സംഭവത്തിൽ അയൽവാസിയായ സ്ത്രീ അറസ്റ്റിൽ. പോലീസ് അറസ്റ്റ് ചെയ്തത് വെണ്ണിയൂർ നെല്ലിവിള സ്വദേശിനി രാജത്തിനെയാണ് (54). പ്രതിക്കെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി കേസെടുത്തെന്ന് വിഴിഞ്ഞം പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം വണ്ണിയൂർ നെല്ലിവിള നെടിഞ്ഞൽ കിഴക്കരിക് വീട്ടിൽ അജുവിന്‍റെയും സുനിതയുടെയും മകൾ അനുഷ(18) ആണ് ജീവനൊടുക്കിയത്. രാജത്തിന്‍റെ മകൻ രണ്ടാമത് വിവാഹം കഴിച്ചിരുന്നു. ആദ്യ ഭാര്യ ഇതറിഞ്ഞ് രാജത്തിൻ്റെ വീട്ടിലെത്തി. അനുഷയുടെ വീട്ടുവളപ്പിലൂടെയാണ് അവർ എത്തിയത്. ഇതിന്‍റെ പേരിലാണ് രാജം അനുഷയെ അസഭ്യം പറഞ്ഞത്. ഇതിൽ മനംനൊന്ത് അനുഷ ജീവനൊടുക്കുകയായിരുന്നു.