നടി പീഡിപ്പിക്കപ്പെട്ട കേസില്‍ പ്രതികൾക്ക് ലഭിച്ച ശിക്ഷ പോരായെന്ന് എഎംഎംഎ പ്രസിഡണ്ട് ശ്വേത മേനോൻ. എഎംഎംഎ അതിജീവിതയ്ക്കൊപ്പമാണെന്നും ശ്വേത വ്യക്തമാക്കി. നടൻ ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യത്തിൽ അമ്മയിൽ ഒരു ചർച്ചയും നടന്നിട്ടില്ലെന്നും ശ്വേത പറഞ്ഞു.
ഈ വിഷയങ്ങളിൽ എഎംഎംഎ പ്രതികരിക്കാൻ വൈകിയെന്ന ബാബുരാജിന്റെ വിമർശനത്തെ പറ്റിയുള്ള ചോദ്യത്തിനും ശ്വേത മറുപടി പറഞ്ഞു. സംഘടനാകാര്യങ്ങൾ അറിയാത്തയാളല്ല ബാബുരാജ് എന്ന് ശ്വേത പറഞ്ഞു. കേസില്‍ പ്രതികൾക്ക് ലഭിച്ച ശിക്ഷ കുറഞ്ഞുപോയി എന്നുള്ള വിമർശനങ്ങൾ വലിയ രീതിയില്‍ ഉയരുന്നുണ്ട്.