മികച്ച സഹനടനുള്ള ദേശീയപുരസ്‌കാരനേട്ടത്തില്‍ സന്തോഷം അറിയിച്ച്‌ നടന്‍ വിജയരാഘവന്‍. ഇന്നലെ രാഷ്ട്രപതി ദ്രൗപദി മുര്‍മുവില്‍ നിന്ന് അവാര്‍ഡ് സ്വീകരിച്ചശേഷം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് വിജയരാഘവന്‍ ആഹ്‌ളാദം പ്രകടിപ്പിച്ചത്. ‘പൂക്കാലം’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് വിജയരാഘവന് മികച്ച സഹനടനുള്ള അവാര്‍ഡ് ലഭിച്ചത്. വിജയരാഘവന്‍ പുരസ്‌കാരം പിതാവിന് സമര്‍പ്പിച്ചു.

’53 വര്‍ഷങ്ങള്‍, എണ്ണമറ്റ കഥാപാത്രങ്ങള്‍, തീരാത്ത പാഠങ്ങള്‍, ഒടുവില്‍ അവാര്‍ഡ് വീണ്ടും വീട്ടിലേക്കെത്തുന്നു. ഞങ്ങളുടെ കുടുംബത്തിലെ രണ്ടാമത്തെ ദേശീയപുരസ്‌കാരം. ആദ്യത്തേത് എൻ്റെ അച്ഛനായിരുന്നു. ഇത് അദ്ദേഹത്തിനാണ്‌. ഈ യാത്രയ്ക്ക്, ഒപ്പംനിന്ന എല്ലാവര്‍ക്കും നന്ദി’, എന്നായിരുന്നു വിജയരാഘവന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

Related Posts