എൻഎസ്എസ് കർണാടക ബേഗുർ റോഡ് കരയോഗം കുടുംബസംഗമവും ഓണാഘോഷം ‘ഓണപുലരി 2025’ഉം മുൽക്കി സുന്ദർ രാം ഷെട്ടി ഹാളിൽവെച്ച് വിപുലമായ പരിപാടികളോടെ നടന്നു. എൻഎസ്എസ്കെ ചെയർമാൻ ഹരീഷ്കുമാർ ഉദ്ഘാടനം ചെയ്തു. ബോമ്മനഹളളി എംഎൽഎ സതീഷ് റെഡ്ഡി മുഖ്യാതിഥിയും ശ്രീഷ രവീന്ദ്രൻ(Mount Everest Summit), ജയലാൽ തോണൂർ(Bike Rider), സ്പെഷ്യൽ അതിഥിയുമായിരുന്നു.
ജനറൽ സെക്രട്ടറി ശശീന്ദ്രൻ, വൈസ് ചെയർമാൻ എം.എസ്.ശിവപ്രസാദ്, വൈസ് ചെയർമാൻ ബിനോയ് എസ് നായർ ബോർഡ് സെക്രട്ടറിമാരായ വിജയൻ തോണൂർ, റെജികുമാർ, ബേഗൂർ കരയോഗം പ്രസിഡണ്ട് ശ്രീദേവൻ, സെക്രട്ടറി അനിൽകുമാർ, ഖജാൻജി രവീഷ് എന്നിവർ സംസാരിച്ചു. ഉന്നത വിജയം നേടിയ വിദൃാർഥികൾക്ക് മൊമെൻ്റോ സമ്മാനിച്ചു. അറുപതോളം കലാപ്രതിഭകളുടെ കലാപരിപാടികൾ അരങ്ങേറി. വിഭവസമൃദ്ധമായ ഓണസദൃയും ഉണ്ടായിരുന്നു.
