ശ്രീ നാരായണ ഗുരുദേവൻ രചിച്ച ദൈവദശകം ഒക്ടോബർ 25 ന് വൈകുന്നേരം 7.15ന് ആഗോള തലത്തിൽ പത്തുലക്ഷം പേർ ആലപിക്കുന്ന ചടങ്ങിൻ്റെ ഭാഗമായി ബാംഗ്ലൂർ ഘടകം സംഘടിച്ചു വന്ന ദൈവദശക പ്രഭാഷണ പരമ്പര ഇന്ന് സമാപിക്കും. ഒക്ടോബർ 21 ന് ബാംഗ്ലൂർ എസ് എൻ ഡി പി യൂണിയൻ സെക്രട്ടറി അഡ്വ.സത്യൻ പുത്തൂർ ഉദ്ഘാടനം ചെയ്ത യോഗത്തിൽ പി ഗോപകുമാർ ഐ ആർ എസ് മുഖ്യപ്രഭാഷണം നടത്തി. ഒക്ടോബർ 22ന് ബാംഗ്ലൂർ ശ്രീ നാരായണ സമിതി ജന:സെക്രട്ടറി എം കെ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്ത യോഗത്തിൽ ശ്രീമതി ജ്യോതി എച്ച് മേനോൻ മുഖ്യ പ്രഭാഷണം നടത്തി. ഒക്ടോബർ 23ന് ആഗോള ദൈവദശകപാരായണത്തിൻ്റെ മുഖ്യസംഘാടകൻ ഡോ വരുൺ രാധാകൃഷ്ണൻ (ചെയർമാൻ, ശ്രീ നാരായണ ഫോറം ഫോർ യൂണിവേഴ്സൽ ബ്രദർഹുഡ് ജർമ്മനി) ഉദ്ഘാടനം ചെയ്ത യോഗത്തിൽ ബിജു മാഷ് പുളിക്കലേടത്ത് മുഖ്യ പ്രഭാഷണം നടത്തി.
ഇന്ന് സമന്വയ വൈസ് പ്രസിഡണ്ട് ഡോ. നാരായണപ്രസാദ് ഉദ്ഘാടനം ചെയ്യുന്ന യോഗത്തിൽ ഡോ. ബീനാ സുരേഷ് മുഖ്യപ്രഭാഷണം നടത്തും.
ഗ്ലോബൽദൈവദശകം ബാംഗ്ലൂർ ചാപ്റ്റർ ചെയർമാൻ അഡ്വ. ഇ.കെ തങ്കപ്പൻ അധ്യക്ഷത വഹിച്ച യോഗങ്ങളിൽ കെ ചന്ദ്രസേനൻ, വി ബാലചന്ദ്രൻ, മനോഹരി സത്യൻ, കൃഷ്ണകുമാർ കടമ്പൂർ, വി നാരായണൻ, ഇ വി സുകുമാരൻ പി.ബി എ പണിക്കർ, ഉമേഷ് ശർമ്മ തുടങ്ങി നിരവധി പേർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. ചീഫ് കോഡിനേറ്റർ പൂജാരി മനോജ് കെ വിശ്വനാഥൻ സ്വാഗതവും അഡ്വൈസർ ലീലാ പീതാംബരൻ നന്ദിയും അറിയിച്ചു. സുജിത്ത് എൻ ശശി, അജയ് ഗോപിനാഥ് സുജിത്ത് ചാണാടിക്കൽ എന്നിവർ വിവിധ യോഗങ്ങളിൽ മോഡറേറ്ററായി പ്രവർത്തിച്ചു.