ശ്രീനാരായണ ഗുരുദേവൻ്റെ മാനവികതയുടെയും സമത്വത്തിൻ്റെയും സാഹോദര്യത്തിൻ്റെയും സന്ദേശങ്ങൾ ലോകമെമ്പാടും പ്രചരിപ്പിക്കുന്നതിനായി സംഘടിപ്പിച്ച ‘ദൈവദശകം–ഒരു ലോകം, ഒരു പ്രാർത്ഥന’ ആഗോള ആലാപനത്തിൽ എസ്എൻഡിപി യോഗം ബാംഗ്ലൂർ യൂണിയൻ ഭക്തിനിർഭരമായി പങ്കുചേർന്നു.

ജർമ്മനി ആസ്ഥാനമായി പ്രവർത്തിക്കുന്ന ശ്രീനാരായണ ഫോറം ഫോർ യൂണിവേഴ്സൽ ബ്രദർഹുഡ് ആഹ്വാനം ചെയ്ത ആഗോള ആലാപനത്തിൽ 53 രാജ്യങ്ങളിൽനിന്നുള്ള ഭക്തർ പങ്കെടുത്തു. ബാംഗ്ലൂർ യൂണിയനു കീഴിലുള്ള വിവിധ ശാഖകളിലും യൂണിയൻ ആസ്ഥാനമായ തമ്മനഹള്ളി ഗുരുമന്ദിര ക്ഷേത്രത്തിലും പ്രാർത്ഥനാ സംഗമം സംഘടിപ്പിച്ചു.

യൂണിയൻ ആസ്ഥാനത്ത് നടന്ന ചടങ്ങ് യൂണിയൻ സെക്രട്ടറി അഡ്വ.സത്യൻ പൂത്തൂർ ഉത്‌ഘാടനം നിർവ്വഹിച്ചു. ബോർഡ് മെമ്പർ എ.ആർ രാജേന്ദ്രൻ, കൗൺസിലർമാരായ എബി രാജൻ, അജിമോൻ, ജയചന്ദ്രൻ , ശ്രീജാ രാജീവ്, ആർ എസ് ബിജുകുമാർ, വനിതാ സംഘം സെക്രട്ടറി. ബിന്ദു രവിലാൽ, പ്രവീണ സുജൻ, ശാലിന, മഞ്ജു പ്രശാന്ത്, യുത്ത് മൂവ്‌മെന്റ് സെക്രട്ടറി എബിൻ, പ്രസിഡൻ്റ് ദീലിപ് കുമാർ, വിവിധ ശാഖ ഭാരവാഹികളായ സനിൽകുമാർ, ദയാനന്ദൻ, ശശി വേലപ്പൻ, ശ്രീജിത്ത് മോൻ, പ്രശാന്ത്, ബാബു, ഗീതാ ജയൻ, സത്യപാൽ, അനിൽ, ജയൻ തുടങ്ങിയവർ നേതൃത്വം നൽകി. തമ്മേനഹള്ളി, നിലമംഗല, എം എസ് പാളയ, പീനിയ, ചൊക്ക സാന്ദ്രാ തുടങ്ങിയ ശാഖാ അംഗങ്ങളും ആലാപന പരിപാടിയിൽ പങ്കെടുത്തു.

Related Posts