കമ്മഗൊണ്ടനഹള്ളി–അബിഗെരെ റോഡിൽ ഗ്യാസ് സിലിണ്ടർ സ്ഫോടനമുണ്ടായ കടയ്ക്ക് മുകളിലെ മുറിയിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി. ഒക്ടോബർ 24ന് നടന്ന സ്ഫോടനത്തിന് പിന്നാലെ, ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
അടഞ്ഞുകിടന്ന മുറിക്കുള്ളിലായിരുന്നു മൃതദേഹങ്ങൾ. ദുർഗന്ധം വമിച്ചതിനെത്തുടർന്ന് നാട്ടുകാർ മുറി തുറന്നു പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. മരിച്ചവർ ഭാര്യയും ഭർത്താവുമാണെന്നാണ് പ്രാഥമിക നിഗമനം. തീ പടർന്നതും, കനത്ത ചൂടും പുകയും കാരണം പുറത്തേക്ക് ഇറങ്ങാൻ കഴിയാതെ ശ്വാസംമുട്ടിയാണ് ഇരുവരും മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. മരണകാരണത്തിൽ ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല.