ബിദരഹള്ളി കേരള സമാജത്തിൽ മലയാളം- കന്നഡ പഠന ക്ലാസുകൾക്ക് തുടക്കമായി. യോഗത്തിൽ സമാജം പ്രസിഡണ്ട് പിവി സുമേന്ദ്രൻ അധ്യക്ഷത വഹിച്ചു. മലയാളം മിഷൻ കർണാടക ചാപ്റ്റർ ഈസ്റ്റ് സോൺ കോർഡിനേറ്റർ അനൂപ് കുറ്റിയരിന്മേൽ ക്ലാസുകൾ ഉദ്‌ഘാടനം ചെയ്‌തു. മലയാളം, കന്നഡ മിഷൻ കൺവീനർ ടോമി ജെ ആലുങ്കൽ ആമുഖ പ്രഭാഷണം നടത്തി. റൈറ്റേഴ്‌സ് & ആർട്ടിസ്റ്റ് ഫോറം സെക്രട്ടറി ശാന്തൻ ഏലപ്പുള്ളി ആശംസകൾ അർപ്പിച്ചു. സമാജം സെക്രട്ടറി വിനീഷ് കുമാർ നന്ദി പറഞ്ഞു.

മലയാളം മിഷൻ കർണാടക ചാപ്റ്റർ കന്നഡ ഡെവലപ്പ്മെൻ്റ് അതോറിറ്റിയുമായി ചേർന്ന് നടത്തുന്ന 3 മാസ ക്രാഷ് കോഴ്‌സിൻ്റെ ഇരുപത്താമത്തെ പഠനകേന്ദ്രമാണിത്. ക്ലാസിൽ ചേരാൻ താല്പര്യമുള്ളവർ 8095064116, 9844038032 നമ്പറിൽ വിളിക്കുക.

Related Posts