ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ ഓണോൽസവം 2026 ഒക്ടോബർ 3, 4 തിയതികളിൽ നടക്കും. 3ന് 4മണിക്ക് മൈസൂർ റോഡിലുള്ള സൊസൈറ്റി സിൽവർ ജൂബിലി ഹാളിൽ നടക്കുന്ന സാഹിത്യ സായാഹ്നത്തിൽ ചെറുകഥാകൃത്തും നോവലിസ്റ്റുമായ കെ.പി.രാമനുണ്ണി ‘മലയാള മാഹാത്മ്യം’ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തും. ബെംഗളൂരുവിലെ എഴുത്തുകാരും സാംസ്കാരികപ്രവർത്തകരും ചർച്ചയിൽ പങ്കെടുക്കും.

ഓണോൽസവ സമാപന സമ്മേളനം ഒക്ടോബർ നാലിനു നാഗർഭാവി കല്ല്യാൺ നഗറിലെ എച്ച്. എൻ. അനന്തകുമാർ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. നാലുമണിക്ക് ചേരുന്ന സാംസ്കാരിക സമ്മേളനത്തിൽ കെ. പി.രാമനുണ്ണി മുഖ്യാതിഥിയാകും.സൊസൈറ്റി പ്രസിഡണ്ട് സതീഷ് തോട്ടശ്ശേരി അധ്യക്ഷം വഹിക്കും. അംഗങ്ങളുടെ കലാപരിപാടികൾ അരങ്ങേറും. ഓണോൽസവത്തോടനുബന്ധിച്ചു നടന്ന കലാകായിക മൽസരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങളും, എസ്.എസ്.എൽ.സി, പി.യു.സി പരീക്ഷകളിലെ ഉന്നതവിജയികൾക്കുള്ള ക്യാഷ് അവാർഡുകളും നൽകും.

Related Posts