സമന്വയ എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണാഘോഷം “ഓണവിരുന്ന് 2026” ഒക്ടോബർ 4 ഞായറാഴ്ച ബാംഗ്ലൂർ ജാലഹള്ളി ഷെട്ടിഹള്ളിയിലെ DRLS പാലസിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു.
രാവിലെ 9 മണിക്ക് വിളക്ക് കൊളുത്തൽ ചടങ്ങോടെ ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. ബിജെപി കേരളം ജനറൽ സെക്രട്ടറി അനൂപ് ആന്റണി, സപ്തഗിരി യൂണിവേഴ്സിറ്റി മാനേജിങ് ഡയറക്ടർ പ്രശാന്ത് കുമാർ എച്ച്.പി, Schunk (I) Pvt. Ltd. മാനേജർ ബാബു സുന്ദരം, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ജി.മരിസ്വാമി, പഞ്ചായത്ത് പ്രസിഡണ്ട് രാജണ്ണ, മുൻ കോർപ്പറേറ്റർ കെ.നാഗഭൂഷൺ കന്നട രക്ഷണവേദികെ സംസ്ഥാന വൈസ് പ്രസിഡണ്ട് വിനോദ് അബിഗെരെ എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായിരുന്നു.
പൂക്കളം, തിരുവാതിര, ഓണപ്പാട്ടുകൾ, മാതൃസമിതി അംഗങ്ങളുടെയും ബാലഗോകുലം കുട്ടികളുടെയും കലാപരിപാടികൾ, വിഭവസമൃദ്ധമായ ഓണസദ്യ എന്നിവയോടെ ആഘോഷം വർണ്ണാഭമാക്കി.
സമന്വയ ദാസറഹള്ളി ഭാഗ് മുൻകൈയെടുത്ത് നൂറോളം പേർ അണിനിരന്ന ശ്രീ മുത്തപ്പൻ്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള നൃത്ത-സംഗീത ശില്പം ‘മുത്തപ്പ ചരിതം’, അമ്മ മ്യൂസിക്കിൻ്റെ നേതൃത്വത്തിൽ വിവേകാനന്ദനും സംഘവും അവതരിപ്പിച്ച മെഗാഷോ എന്നിവ പരിപാടിക്ക് മാറ്റുകൂട്ടി. സമന്വയ ദാസറഹള്ളി ഭാഗിൻ്റെ ഭാരവാഹികളും കുടുംബാംഗങ്ങളും പരിപാടിക്ക് നേതൃത്വം നൽകി.