ബെംഗളൂരുവിൽ നിന്ന് സമീപജില്ലകളിലേക്ക് ബിഎംടിസിയുടെ എസി ബസ് സർവീസ് ആരംഭിച്ചു. വജ്ര വി സ്‌താര എന്ന പേരിലാണ് കനകപുര, രാമനഗര എന്നിവിടങ്ങളിലേക്കാണ് എസി സർവീസ് ആരംഭിച്ചത്. നേരത്തെ 25 കിലോമീറ്റർ പരിധിയിലായിരുന്നു ബിഎംടിസി സർവീസ് നടത്തിയിരുന്നത്. 40 കിലോമീറ്റർ പരിധിക്കുള്ളിൽ സർവീസ് നടത്താനുള്ള അനുമതി ലഭിച്ചതോടെയാണ് കനകപുര, രാമനഗര എന്നിവിടങ്ങളിലേക്ക് സർവീസ് ആരംഭിച്ചത്. ബനശങ്കരി – കനകപുര റൂട്ടിൽ എട്ടും മജസ്റ്റിക്-രാമനഗര റുട്ടിൽ ആറും ബസുകൾ സർവീസ് നടത്തും.

Related Posts