കെ എൻ എസ് എസ് വിവിധ കരയോഗങ്ങളിലായി അന്താരാഷ്ട്ര വനിതാദിനം ആഘോഷിച്ചു. ഹോരമാവു, ഇന്ദിരാനഗർ, ജക്കുർ, ദാസറഹള്ളി, സദാശിവനഗർ, ജയമഹൽ, മടിക്കേരി, നെല്ല്യാടി, നെലമംഗല, പീനിയ, ഹലസൂരു, എം എസ് നഗർ, തിപ്പസന്ദ്ര, മല്ലേശ്വരം എന്നീ കരയോഗങ്ങൾ വനിതാ ദിനം വളരെ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

കെ എൻ എസ് എസ് ഹോറമാവു കരയോഗം മഹിളാ വിഭാഗം അംഗന കേക്ക് മുറിച്ച് വനിതാ ദിനം ആഘോഷിച്ചു. എ ഐ ആർ ഫൗണ്ടേഷനിലെ 185ഓളം അന്തേവാസികൾക്ക് വിശേഷ സദ്യ ഒരുക്കുകയും പാത്രങ്ങളും പലവ്യഞ്ജനങ്ങളും കൈമാറുകയും ചെയ്തു.

കെ എൻ എസ് എസ് ഇന്ദിരാനഗർ കരയോഗം മഹിളാ വിഭാഗം മാതൃശക്തി കരയോഗം ഓഫീസിൽ വെച്ച് വനിതാ ദിനനം ആഘോഷിച്ചു. ചടങ്ങിൽ അംഗങ്ങളുടെ വിവിധ കലാ പരിപാടികൾ അരങ്ങേറി. പ്രസിഡണ്ട് വനജകുമാരി, സെക്രട്ടറി സിന്ധു നായർ, ട്രഷറർ രമ്യ വിപിൻ എന്നിവർ ആഘോഷത്തിന് നേതൃത്വം നൽകി. പങ്കെടുത്ത എല്ലാ വനിതകൾക്കും സമ്മാനങ്ങൾ നൽകി.

കെ എൻ എസ് എസ് ജക്കുർ കരയോഗം മഹിളാ വിഭാഗം അനുഗ്രഹ വനിതാ ദിനം ഗോൾഡ് ഫിഞ്ച് റിസോർട്ടിൽ ആഘോഷിച്ചു.

കെ എൻ എസ് എസ് സദാശിവനഗർ കരയോഗം മഹിളാ വിഭാഗം സ്പന്ദനയൂടെ വനിതാദിനം ആഘോഷിച്ചു. മത്തിക്കരേ കോസ്മോപോളിറ്റൻ കൾച്ചറൽ സെന്ററിൽ നടന്ന ചടങ്ങിൽ അംഗങ്ങളുടെ വിവിധ കലാ പരിപാടികൾ അരങ്ങേറി. സെക്രട്ടറി അശ്വതി പ്രസാദ്, പ്രസിഡണ്ട് സന്ധ്യ അനിൽ, ട്രഷറർ സുപ്രിയ പ്രസാദ്, പ്രോഗ്രാം കൺവീനർ റിജുല സൂരജ് എന്നിവർ ആഘോഷത്തിന് നേതൃത്വം നൽകി.

കെ എൻ എസ് എസ് ജയമഹൽ കരയോഗം, ഓഫീസിൽവച്ച് മുതിർന്ന വനിതകളെ ആദരിച്ചുകൊണ്ട് ആഘോഷിച്ചു

കെ എൻ എസ് എസ് മടിക്കേരി കരയോഗം മടിക്കേരിയിലെ കോഫി ഗാർഡൻ റിസോർട്ടിൽ വെച്ച് ആഘോഷിച്ചു.

കെ എൻ എസ് എസ് നെല്ല്യാടി കരയോഗം, കരയോഗം ഓഫീസിൽ വെച്ച് മുതിർന്ന അംഗങ്ങളെ ആദരിച്ചുകൊണ്ട് ആഘോഷിച്ചു.

കെ എൻ എസ് എസ് നെലമംഗല കരയോഗത്തിൻ്റെ മഹിളാ വിഭാഗം നീലാംബരി വനിതാ ദിനാഘോഷം ഉദ്ഘാടനം പ്രസിഡണ്ട് മിനി നന്ദകുമാർ, സെക്രട്ടറി ഷീജ നായർ എന്നിവർ ചേർന്ന് നിർവഹിച്ചു. കരയോഗം പ്രസിഡണ്ട് ബിനുദാസ് പിള്ള, സെക്രട്ടറി കെ ആർ സതീഷ് കുമാർ, ട്രഷറർ കലേഷ് ജി ബാബു, ജോയിൻ ട്രഷറർ ദീപു പത്മനാഭൻ, യുവജന വിഭാഗം പ്രസിഡണ്ട് വൈശാഖ് സെക്രട്ടറി ഹീര പ്രജീഷ്, ബോർഡ് മെമ്പർ ഉണ്ണികൃഷ്ണൻ നായർ തുടങ്ങിയവർ സംസാരിച്ചു. കലാപരിപാടികളും അരങ്ങേറി.

കെ എൻ എസ് എസ് ദാസറഹള്ളി കരയോഗം മഹിളാ വിഭാഗം ചൈതന്യ വനിതാദിനാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു. കവയിത്രി ഇന്ദിരാ ബാലൻ മുഖ്യാതിഥിയായിരുന്നു. ഭാരതീ ദാസൻ യൂണിവേഴ്സിറ്റിയിൽ നിന്നും മൈക്രോബയോളജിയിൽ ഡോക്ടറേറ്റ് നേടിയ കരയോഗം മെമ്പർ സത്യനാഥൻ ബാബുവിൻ്റെ സഹധർമ്മിണി ഡോക്ടർ ദീപ വി എച്ച്നെ ആദരിച്ചു.

കെ എൻ എസ് എസ് വിവേക് നഗർ കരയോഗം മഹിളാ വിഭാഗം തൃപ്തി വനിതാ ദിനം കരയോഗം ഓഫീസിൽ വെച്ച് കേക്ക് മുറിച്ചും ആഘോഷിച്ചു.

Related Posts