നന്മ ബെംഗളൂരു കേരള സമാജത്തിൻ്റെ പൊതുയോഗം പ്രസിഡണ്ട് ഹരിദാസൻ്റെ അധ്യക്ഷതയിൽ ചേർന്നു. സംഘടനയുടെ വിവിധ പ്രവർത്തനങ്ങൾ വിലയിരുത്തിയ യോഗത്തിൽ ഈ വർഷത്തെ ഓണാഘോഷം ഓഗസ്റ്റ് 30ന് സംഘടിപ്പിക്കാൻ തീരുമാനിച്ചു.

യോഗത്തിൽ സെക്രട്ടറി വാസുദേവൻ, ട്രഷറർ പ്രവീൺകുമാർ, വൈസ് പ്രസിഡണ്ട് ഗോപാലകൃഷ്ണൻ, ജോയിൻറ് സെക്രട്ടറി ജലീൽ, ജോയിൻറ് ട്രഷറർ ജയരാജ്, സീനിയർ വിങ് മെന്റർ മനോഹരൻ, സീനിയർ വിങ് ചെയർപേഴ്സൺ വൽസൺ, കൺവീനർ ഗോപാലകൃഷ്ണൻ, തേജസ് ചാരിറ്റബിൾ ട്രസ്റ്റ് ട്രസ്റ്റി മധു കലമാനൂർ, ലേഡീസ് വിങ് മെന്റർ ബീന പ്രവീൺ, ചെയർപേഴ്സൺ ദീപാ സുരേഷ്, കൺവീനർ കമർ നിസ, കോ-ഓർഡിനേറ്റർ പ്രസീന മനോജ്, വൈസ് ചെയർപേഴ്സൺ പ്രീത, ജോയിന്റ് കോ-ഓർഡിനേറ്റർ സുമതി, യൂത്ത് വിങ് ചെയർപേഴ്സൺ അഭിലാഷ്, കൺവീനർ ആദർശ്, വൈസ് ചെയർപേഴ്സൺ അനുഗ്രഹ അനന്തൻ, കോ-ഓർഡിനേറ്റർ അർപിത, ജോയിന്റ് കൺവീനർ സൂരജ്, ജോയിന്റ് കോ-ഓർഡിനേറ്റർ ത്രണയ്, പ്രോഗ്രാം കോ-ഓർഡിനേറ്റർ ആരോമൽ എന്നിവർ പങ്കെടുത്തു.

കൂടാതെ മാനേജിങ് കമ്മിറ്റി ഭാരവാഹികളായ സുരേഷ് കുമാർ, മനോജ് കുമാർ, എം. സുരേഷ്, ബാലകൃഷ്ണൻ, പ്രസാദ്, അനന്തൻ, മനോജ് മാരാർ, തങ്കപ്പൻ, രവീന്ദ്രൻ, സി.കെ. മണി, ശിവൻകുട്ടി, കെ.കെ. മോഹനൻ, സുരേന്ദ്രൻ, മോഹനൻ എന്നിവർ യോഗത്തിന് നേതൃത്വം നൽകി.

ഓണാഘോഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുന്നതിനുള്ള വിവിധ കമ്മിറ്റികൾക്ക് രൂപം നൽകുകയും ഒരുക്കങ്ങൾ ഉടൻ ആരംഭിക്കാനും യോഗം തീരുമാനിച്ചു.

Related Posts