എൻ.എസ്സ്.എസ്സ് കർണ്ണാടകയുടെ ഉപവിഭാഗമായ മന്നം ചാരിറ്റബിൾ ട്രസ്റ്റിൻ്റെയും, ബാംഗ്ലൂർ നിംഹാൻസ്സ് ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ ബേഗുരിലുള്ള ബ്രില്യൻറ് അക്കാദമി സ്കൂളിൽവച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടിയിൽ നിരവധി പേർ രക്തദാനം നൽകി,
പരിപാടിക്ക് മന്നം ചാരിറ്റബിൾ പ്രസിഡണ്ട് ആർ.വിജയൻ നായർ, സെക്രട്ടറി പ്രസീദ് കുമാർ, എൻ.എസ്സ്.എസ്സ് കർണ്ണാടക വൈസ് ചെയർമാന്മാരായ എം എസ് ശിവപ്രസാദ്, ബിനോയ് എസ് നായർ, ജനറൽ സെക്രട്ടറി പി എം ശശീന്ദ്രൻ, ട്രഷറർ പി കെ മുരളീധരൻ, സെക്രട്ടറിമാരായ വിജയൻ തോണുർ, എൻ വിജയകുമാർ, റെജികുമാർ, കൃഷ്ണകുമാർ, രാവിഷ്, അശോകൻ, അനിൽകുമാർ, ദിവാകരൻ, ബേഗുർ റോഡ്, ഇലക്ട്രോണിക് സിറ്റി കരയോഗം എക്സിക്യൂട്ടീവ് കമ്മറ്റി എന്നിവർ നേതൃത്വം നൽകി.