നന്മ അസോസിയേഷൻ്റെ ‘ഓണസംഗമം-2026’ ആഗസ്റ്റ് 16ന് ബൈലിക്കരയുള്ള കടക്കൽ ഫാം ഹൗസിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. സമൃദ്ധമായ ഓണസദ്യ, നന്മ ലേഡീസ് വിംഗിൻ്റെ തിരുവാതിര, യൂത്ത് വിംഗിൻ്റെ നൃത്തപരിപാടി, വടംവലി, മ്യൂസിക് ചെയർ തുടങ്ങിയ പരിപാടികൾ ആഘോഷത്തിന് മാറ്റുകൂട്ടി. മലയാളം മിഷൻ കോ-ഓർഡിനേറ്റർ മിസ്റ്റർ. ടോമി ആലുങ്കൽ അവതരിപ്പിച്ച യുവതലമുറയ്ക്കുള്ള ബോധവൽക്കരണ ക്ലാസും പരിപാടിയുടെ ഭാഗമായി നടന്നു. നന്മ അസോസിയേഷൻ്റെ അംഗങ്ങൾക്കുള്ള ഓണക്കിറ്റ് വിതരണവും നടത്തി.
പ്രസിഡണ്ട് ശ്രീധരൻ നായർ, സെക്രട്ടറി സന്തോഷ് സി.വി, ട്രഷറർ നിതീഷ് കെ.ആർ, ജോയിന്റ് സെക്രട്ടറി സുന്ദരരാജ് കെ.പി, ജോയിന്റ് ട്രഷറർ ബിനു ജെ. എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പ്രോഗ്രാം കൺവീനർ വി.എൻ.പ്രസാദ്, ജോയിന്റ് കൺവീനർ ധനേഷ് കുമാർ, കോർഡിനേറ്റർ ഷിജു വി. എസ്, ദിനിൽ കുമാർ, ശശിധരൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. നന്മ കുടുംബത്തിലെ അംഗങ്ങളും കുടുംബാംഗങ്ങളും ആവേശപൂർവ്വം പങ്കെടുത്ത ഓണസംഗമം സ്നേഹത്തിൻ്റെയും സൗഹൃദത്തിൻ്റെയും കൂട്ടായ്മയുടെയും മനോഹരമായ വേദിയായി.