കഥാകൃത്ത് ഡോ.പ്രേംരാജ് കെ കെയുടെ ഏറ്റവും പുതിയ കൃതി “ഉൽക്ക” പ്രസിദ്ധീകരണത്തിനൊരുങ്ങുന്നു. ജനുവരിയിൽ വായനക്കാരുടെ കൈകളിലേക്കെത്തുന്ന ഈ ബാലനോവലിൻ്റെ ഇരുപതോളം പെൻസിൽ ചിത്രങ്ങളും കവർ ഡിസൈനിങ് എന്നിവ ചെയ്തതും നോവലിസ്റ്റ് തന്നെയാണ്.
കൊച്ചിയിൽ നടന്ന ഒരു മോഷണവും തുടർന്ന് ഏതാനും കുട്ടികൾ ചേർന്ന് നടത്തുന്ന അന്വേഷണവുമാണ് ഇതിലെ ഇതിവൃത്തം. ഓർമ്മ വൈകല്യമുള്ള ഒരു ബാലൻ അന്വേഷണത്തിന് നേതൃത്വം വഹിക്കുമ്പോൾ അവൻ്റെ ഏതാനും കൂട്ടുകാർ അതിൻ്റെ ഭാഗമാകുന്നു. കുട്ടികളുടെ ബുദ്ധിവൈഭവവും കുറ്റാന്വേഷണ നൈപുണ്യവും വരച്ചു കാണിക്കുന്ന ഈ ബാലനോവൽ അതീവ രസകരവും ചിന്തിപ്പിക്കുന്നതുമാണ്.
എഴുത്തിൻ്റെ വിവിധ തലങ്ങളിൽ പ്രതിഭ തെളിയിച്ചിട്ടുള്ള കഥാകാരനാണ് പ്രേംരാജ് കെ കെ. ഇതിനകം നൂറോളം ചെറുകഥകളും നോവലുകളും രചിച്ചിട്ടുണ്ട്. 2025ൽ പ്രേംരാജിൻ്റെ നാലു കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
2026 ജനുവരി 24 ന് 3 മണിക്ക് ഇന്ദിരാ നഗറിലെ റോട്ടറി ക്ലബ്ബ് ഹാളിൽ വെച്ചായിരിക്കും ഈ പുസ്തകത്തിൻ്റെ പ്രകാശനം. കൂടുതൽ വിവരങ്ങൾക്ക് കഥാകാരനെ ബന്ധപ്പെടാവുന്നതാണ് : 9886910278