പാലക്കാട്‌ ഫോറം ബാംഗളുരുവിൻ്റെ വനിതാ വിഭാഗം ഉഷസിൻ്റെ ഈ വർഷത്തെ വനിതാ ദിനാഘോഷം ജാലഹള്ളിയിലുള്ള കേരള സമാജം നോർത്ത് വെസ്റ്റ് ഹാളിൽ വെച്ച് നടന്നു. ഉഷസ് പ്രസിഡണ്ട് വിനിതാ മനോജ്‌ അധ്യക്ഷയായ ചടങ്ങിൽ എഴുത്തുകാരിയും, വിവർത്തകയും, ദ്രാവിഡഭാഷാ ട്രാൻസ്ലേറ്റർസ് അസോസിയേഷൻ പ്രസിഡണ്ടുമായ ഡോ സുഷമ ശങ്കർ.എസ് മുഖ്യാഥിതി ആയിരുന്നു.

ശാസ്ത്രസാങ്കേതിക വിഭാഗത്തിലെ മികച്ച സംഭവനങ്ങൾക്ക് റിട്ടയേർഡ് ISRO ഡയറക്ടറും ശാസ്ത്രജ്ഞയുമായ ഡോ.ബ്രിന്ദ, അക്കാദമിക് വിഭാഗത്തിൽ എം.എസ്.രാമയ്യ കോളേജിലെ മൈക്രോബയോളജി അസിസ്റ്റന്റ് പ്രൊഫസർ ഡോ.ദീപ.വി. എച്ച്, കലാ സാംസ്‌കാരിക വിഭാഗത്തിൽ നർത്തകിയും ചിലങ്ക സ്കൂൾ ഓഫ് ഡാൻസ് ഉടമ ഇന്ദു സുരേഷ് എന്നിവർ ഈ വർഷത്തെ പാലക്കാട്‌ ഫോറം വുമൺ അച്ചീവ്മെന്റ് അവാർഡിനു അർഹരായി.

ഉഷസ് ഭാരവാഹികളായ ഗംഗ മുരളി, ദിവ്യ ദിലീപ്, ശ്രുതി പ്രവീൺ, റീത്ത, ശ്രീജ സുരേഷ്, ഉഷാ ശശിധരൻ, സൗദമിനി, ശ്യാമള ദിലീപ്, പാലക്കാട്‌ ഫോറം പ്രവർത്തക സമിതി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

ചടങ്ങിൽ കർണാടക സർക്കാർ അഡിഷണൽ സെക്രട്ടറി സ്വർണലത ഭണ്ഡാര (Retd), 2026 ലെ റിപ്പബ്ലിക്ക് ഡേ പരേഡിൽ പങ്കെടുത്ത നിവേദ്യ നായർ എന്നിവരെയും അനുമോദിച്ചു.

Related Posts