കേരള സമാജം മാഗഡി സോൺ യൂത്ത് വിങ്ങ് രൂപീകരിച്ചതിൻ്റെ വാർഷികം സമാജം ഓഫീസിൽ വച്ച് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. വാർഷിക യോഗത്തിൽ, ഈ വർഷം യൂത്ത് വിങ്ങിൻ്റെ നേതൃത്വത്തിൽ നടപ്പാക്കാനുദ്ദേശിക്കുന്ന വിവിധ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ പ്രഖ്യാപിച്ചു.

യുവാക്കളിൽ വർധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ശക്തമായ അവബോധം സൃഷ്ടിക്കുന്നതിനായി Drug-Free Awareness Skit അവതരിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഉപദേശപരമായ സമീപനം ഒഴിവാക്കി, ജീവിതാനുഭവങ്ങളിൽ നിന്ന് ഉദ്ഭവിക്കുന്ന ശക്തമായ സന്ദേശം സമൂഹത്തിലേക്ക് എത്തിക്കുകയാണ് ഈ പരിപാടിയുടെ ലക്ഷ്യമെന്നും വ്യക്തമാക്കി.

സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനായി, കേരള സമാജം മഗഡി സോണിൻ്റെ സോഷ്യൽ മീഡിയ പേജ് യൂത്ത് വിങ്ങ് ഏറ്റെടുത്ത് നടത്തുമെന്നും അറിയിച്ചു. കേരള സമാജം മഗഡി സോൺ സംഘടിപ്പിക്കുന്ന എല്ലാ പരിപാടികളിലും യൂത്ത് വിങ്ങിൻ്റെ സജീവ പങ്കാളിത്തം ഉറപ്പാക്കുമെന്നും യോഗം വ്യക്തമാക്കി.

ആരോഗ്യവും ഫിറ്റ്നസും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, ബെംഗളൂരുവിൽ നടക്കുന്ന വിവിധ മാരത്തോൺ പരിപാടികളിൽ യൂത്ത് വിങ്ങ് സജീവമായി പങ്കെടുക്കും. ആദ്യ ഘട്ടമായി 5 കിലോമീറ്റർ റൺ സംഘടിപ്പിക്കും.
ഏപ്രിൽ 14ന് Piggy Bank Initiative ആരംഭിച്ച്, അംഗങ്ങൾക്ക് തങ്ങളുടെ ശേഷിയനുസരിച്ച് സംഭാവന നൽകാനുള്ള അവസരവും ഒരുക്കും.

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഓരോ വീട്ടിലേക്കും ഒരു ചെടി എന്ന ആശയത്തോടെ പരിസ്ഥിതി സൗഹൃദ പദ്ധതിയും നടപ്പിലാക്കും. സാമൂഹിക ഉത്തരവാദിത്വത്തിന്റെ ഭാഗമായി പുസ്തകങ്ങളും വസ്ത്രങ്ങളും ഉൾപ്പെടുന്ന Donation Camps സംഘടിപ്പിക്കുമെന്നും യൂത്ത് വിങ്ങ് ഭാരവാഹികൾ അറിയിച്ചു.

യോഗത്തിൽ കേരള സമാജം മാഗഡി സോൺ ചെയർമാൻ അനിൽകുമാർ ആർ, വൈസ് ചെയർമാൻ സഹദേവൻ കെ, ഫിനാൻസ് കൺവീനർ പ്രസാദ് ടി എൻ, ലേഡീസ് വിങ് ചെയർപേഴ്‌സൺ ബിന്ദു സെയിൽസ് രാജ്, ലേഡീസ് വിങ് കൺവീനർ അമ്പിളി സന്തോഷ്, എക്സിക്യൂട്ടീവ് അംഗങ്ങൾ, വനിതാ വിങ്ങ് പ്രവർത്തകർ എന്നിവർ സന്നിഹിതരായിരുന്നു.

Related Posts