മുഖ്യമന്ത്രി സിദ്ധരാമയ്യ സഞ്ചരിച്ച ഹെലികോപ്ടർ ലിംഗസുഗുർ നഗരത്തിലെ ഷെഡ്യൂൾ ചെയ്ത ഹെലിപ്പാഡിൽ നിന്ന് വ്യത്യസ്‌തമായ സ്ഥലത്ത് ലാൻഡ് ചെയ്തത് ആശയക്കുഴപ്പത്തിനിടയാക്കി. ഞായറാഴ്ചയാണ് സംഭവം. റായ്ച്ചൂർ റോഡിലെ ശ്രീനിവാസ് ലേഔട്ടിൽ പ്രത്യേകം നിർമ്മിച്ച ഹെലിപ്പാഡായിരുന്നു നിശ്ചയിച്ചത്. അവിടെ ഇറങ്ങുന്നതിന് പകരം കലബുറഗി റോഡിലെ ബി.ജെ.പി. എം.എൽ.എ മനപ്പ വജ്ജലിനായി തയാറാക്കിയ ഹെലിപ്പാഡിലാണ് ഇറങ്ങിയത്.
നിയമസഭാംഗങ്ങളും പൊലീസും ജില്ല ഭരണകൂട ഉദ്യോഗസ്ഥരും നിയുക്ത ഹെലിപ്പാഡിൽ എം.എൽ.എയുടെ വരവിനായി കാത്തിരിക്കുന്നതിനാൽ മുഖ്യമന്ത്രി ഇറങ്ങുന്ന സമയത്ത് 2 പൊലീസ് സബ് ഇൻസ്പെക്ടർമാർ മാത്രമേ ഉണ്ടായിരുന്നുള്ളു. പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളിയാണ് മുഖ്യമന്ത്രിക്ക് പകരം മുഖ്യമന്ത്രിക്കായി ഒരുക്കിയ ഹെലിപ്പാഡിൽ ഇറങ്ങിയത്. സുരക്ഷ വീഴ്ചയായി ഇത് കണക്കാക്കുമെന്നും അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.