വനിതകൾ സാമ്പത്തികമായി സ്വയംപര്യാപ്തരാകണമെന്നും ഉദ്യോഗങ്ങളിലെ നേതൃനിരയിൽ വനിതകൾക്ക് കൂടുതൽ അവസരങ്ങൾ നൽകണമെന്നും ഇൻകം ടാക്സ് ജോയിന്റ് കമ്മീഷണർ കാത്തി ട്രീസ മാത്യു അഭിപ്രായപ്പെട്ടു. ബാംഗ്ലൂർ കേരള സമാജം വനിതാ വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ ഇന്ദിരാ നഗർ കൈരളി നികേതൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച വനിതാ ദിനാഘോഷം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.
കേരള സമാജം വനിതാ വിഭാഗം ചെയർപേഴ്സൺ സുധ വിനേഷ് അധ്യക്ഷത വഹിച്ചു. കേരള സമാജം പ്രസിഡണ്ട് ഹനീഫ് എം, ജനറൽ സെക്രട്ടറി റജികുമാർ, ട്രഷറർ ജോർജ് തോമസ്, വനിതാ വിഭാഗം കൺവീനർ രമ്യ ഹരികുമാർ, വൈസ് ചെയർപേഴ്സൺ ദിവ്യ മുരളി, അജിത സതീഷ്, പ്രോഗ്രാം കമ്മറ്റി കൺവീനർമാരായ സുധ സുധീർ, സുജ ഗോപകുമാർ, ജോയിന്റ് കൺവീനർമാരായ അംബിക സുരേഷ്, പ്രിയദർശിനി, ഫിനാൻസ് കൺവീനർ ഷൈമ രമേഷ് എന്നിവർ സംബന്ധിച്ചു.
വനിതാ വിഭാഗം അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികൾ ഫാഷൻ ഷോ എന്നിവ നടന്നു