ബെംഗളൂരു കല്യാൺ നഗർ ഹോറമാവ് അഗറ ശ്രീമുത്തപ്പൻ സേവ സമിതി ട്രസ്റ്റിൻ്റെ മുത്തപ്പൻ തിരുവപ്പന മഹോത്സവത്തിൻ്റെ ഭാഗമായുള്ള ആഘോഷകമ്മിറ്റി രൂപീകരിച്ചു. ഫെബ്രുവരി 14, 15 തിയ്യതികളിലാണ് മുത്തപ്പൻ തിരുവപ്പന മഹോത്സവം. കഴിഞ്ഞ ദിവസം ചേർന്ന നടന്ന ആഘോഷകമ്മിറ്റി യോഗത്തിൽ എം കെ മനോജിനെ കൺവീനറായും വിവേക് കെ.പ്രകാശ് നമ്പ്യാർ, രതീഷ്.പി.എസ് എന്നിവരെ ജോയിൻ്റ് കൺവീനർമാരായും തിരഞ്ഞെടുത്തു.
യോഗത്തിൽ ശ്രീമുത്തപ്പൻ സേവ സമിതി ട്രസ്റ്റ് പ്രസിഡണ്ട് എൻ.കെ.സന്തോഷ് സെക്രട്ടറി ഷിലു.സി.വി, ആഘോഷകമ്മിറ്റി കൺവീനർ മനോജ് എന്നിവർ സംസാരിച്ചു.