ശ്രീശബരി സ്‌കൂൾ, യശ്വസിനി മഹിളാ സൗഹാർദ സൊസൈറ്റി, ലയൺസ് ക്ലബ്ബ് യശസ് എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഗാ ഹെൽത്ത് ക്യാമ്പ് നവംബർ 29ന് രാവിലെ 9.30 മുതൽ ജാലഹള്ളി എസ്എം റോഡിലുള്ള ശ്രീ ശബരി സ്‌കൂളിൽ നടക്കും.

ലയൺസ് II വൈസ് ഡിസ്ട്രിക്ട് ഗവർണർ എ വിജയകുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. സൈക്കോതെറാപ്പിസ്റ്റും കൗൺസിലറുമായ മഹേഷ് നാരായണൻ മുഖ്യാതിഥി ആയിരിക്കും.
ബിപി, പ്രമേഹം, കണ്ണു പരിശോധന, ദന്ത പരിശോധന എന്നിവ സൗജന്യമായി നടത്തും. സ്‌പർശ് ഹോസ്‌പിറ്റൽ, ദയാനന്ദ സാഗർ കോളേജ് ഓഫ് ഡെൻ്റൽ സയൻസ് എന്നിവിടങ്ങളിലെ ഡോക്ടർമാർ ക്യാമ്പിൽ പരിശോധന നടത്തും.

Related Posts