സുവർണ്ണ കർണാടക കേരള സമാജം ചിക്കബാനവാര-അബ്ബിഗ്ഗരെ സോണിൻ്റെ പുതുവത്സരാഘോഷം ‘സുവർണ്ണധ്വനി 2026’, ജനുവരി 11 ഞായറാഴ്ച ചിക്കബാനവാര, കെമ്പാപുര റോഡിലുള്ള അക്ഷര ബാങ്ക്വറ്റ് & ലോൺസിൽ വച്ച് വിവിധ പരിപാടികളോടെ ആഘോഷിക്കും.

സുവർണ്ണധ്വനി 2026ൻ്റെ ഭാഗമായി “അശരണർക്ക് ആശ്രയം” എന്ന പദ്ധതിയുടെ ആദ്യഘട്ടം നടപ്പിലാക്കും. വികലാംഗർ, വിധവകൾ, സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ളവർ എന്നിവരെ കണ്ടെത്തി, അവർക്ക് ജോലി ചെയ്ത് വരുമാനം കണ്ടത്താനുള്ള മാർഗം സംഘടന വഴി ഉണ്ടാക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ഇതോടനുബന്ധിച്ചു സാംസ്കാരിക സമ്മേളനം, കലാപരിപാടികൾ, ചെണ്ടമേളം, സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യം, മെഗാ ഷോ, മറ്റു ആകർഷകമായ പരിപാടികൾ അരങ്ങേറും. ടൈം ജോക്‌സ് കോഴിക്കോട് അവതരിപ്പിക്കുന്ന സംഗീത-ഹാസ്യ പരിപാടി ‘സുവർണ്ണധ്വനി 2026’ന് മാറ്റുകൂട്ടും. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 70224 53216.

Related Posts