കേരള സമാജം (റജി) ബെംഗളൂരു മാഗഡി റോഡ് സോൺ കുടുംബസംഗമം 2026 സെപ്റ്റംബർ 5 ശനിയാഴ്ച നടക്കും. വൈകിട്ട് 6 മണി മുതൽ ഹീറോഹള്ളിയിലെ സിൻഡിക്കേറ്റ് ബാങ്ക് ലേഔട്ട് ഗ്രൗണ്ടിലാണ് പരിപാടി.
പുതിയ അംഗങ്ങളുടെ പരിചയപ്പെടുത്തൽ, ഓണോത്സവ് 2026 പുരോഗതി അവലോകനം. വിവിധ ടീം ലീഡർമാരുടെ പ്രവർത്തന റിപ്പോർട്ട് എന്നിവ നടക്കും. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഒന്നും രണ്ടും റാങ്കുകൾ നേടിയ വിദ്യാർഥികളെ ആദരിക്കും. യൂത്ത്, സീനിയർ ഫെസ്റ്റിവൽ, മലയാളം മിഷൻ തുടങ്ങിയ പരിപാടികളിൽ സമ്മാനങ്ങൾ നേടിയ അംഗങ്ങളെയും ചടങ്ങിൽ അനുമോദിക്കും.
പരിപാടിയുടെ ഭാഗമായി കേരള സമാജം മഗഡി റോഡ് സോൺ യൂത്ത് വിങ്ങിൻ്റെ നേതൃത്വത്തിൽ നൃത്തപരിപാടിയും കരോക്കെ സംഗീതവിരുന്നും അരങ്ങേറും. തുടർന്ന് നന്ദിപ്രസംഗവും അത്താഴവിരുന്നും ഉണ്ടായിരിക്കും.