നഗരത്തിലെ എഴുത്തുകാരുടെയും സാംസ്‌കാരിക പ്രവർത്തകരുടെയും കൂട്ടായ്മയായ സർഗ്ഗസംഗമം ഈവർഷം ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്നു. കഴിഞ്ഞവർഷം ദൂരവാണിനഗർ കേരളസമാജത്തിൻ്റെ ജുബിലീ സ്കൂളിൽ തുടക്കം കുറിച്ച സർഗ്ഗസംഗമത്തിൻ്റെ രണ്ടാമധ്യായമാണ് ഇസിഎയിൽ അരങ്ങേറുന്നത്.
രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ചടങ്ങിൽ പ്രമുഖ എഴുത്തുകാരും പ്രഭാഷകരുമായ ആലങ്കോട് ലീലാകൃഷ്ണൻ, ഡോ: സോമൻ കടലൂർ, സുധാകരൻ രാമന്തളി, സുരേഷ് മണ്ണാറശാല, എസ്. സജി എന്നിവർ അതിഥികളാവും.
125 എഴുത്തുകാരുടെ രചനകളടങ്ങിയ 510 പേജുകളുള്ള ‘സുരഭിലം’ എന്ന രചനാസമാഹാരം ചടങ്ങിൽ പ്രകാശനം ചെയ്യും. കെ ആർ കിഷോർ പുസ്തക പരിചയം നടത്തും. കവയിത്രി ബാലാമണിയമ്മയുടെ പേരക്കുട്ടിയും, എഴുത്തുകാരി മാധവിക്കുട്ടിയുടെ സഹോദരിപുത്രി, പ്രശസ്ത എഴുത്തുകാരിയും ചിത്രകാരിയുമായ അനുരാധ നാലപ്പാട് ആദ്യപ്രതി മുഖ്യാതിഥിയിൽനിന്നു സ്വീകരിക്കും.
നഗരത്തിലെ എഴുത്തുകാർ, സാഹിത്യാസ്വാദകർ എന്നിവരോടൊപ്പം കർണാടക – കേന്ദ്ര സാഹിത്യ അക്കാദമികളുടെ അവാർഡ് ജേതാവായ സുധാകരൻ രാമന്തളി, മുൻ ഡി.ജി.പി മാരായ എ ആർ ഇൻഫാന്റ്, ജിജാ ഹരിസിംഗ്, സിനിമ സംവിധായകനായ പ്രകാശ് ബാരെ, ബാംഗ്ലൂർ മലയാളി റൈറ്റേഴ്‌സ് ഫോറം അധ്യക്ഷൻ സതീഷ് തോട്ടശേരി, സെക്രട്ടറി ശാന്തകുമാർ എലപ്പുള്ളി, സി.പി. രാധാകൃഷ്ണൻ, ദൂരവാണിനഗർ കേരള സമാജം അധ്യക്ഷൻ മുരളീധരൻ നായർ, പീറ്റർ ജോർജ്, പി.ദിവാകരൻ, ബാംഗ്ലൂർ കേരളസമാജം അധ്യക്ഷൻ എം ഹനീഫ്, സമാജം സെക്രട്ടറി റജികുമാർ, കൈരളീനിലയം സെക്രട്ടറി പി.കെ.സുധീഷ്, എന്നിവരും ഇ.സി.എ ഭാരവാഹികളായ അധ്യക്ഷൻ വേണു രവീന്ദ്രൻ, സെക്രട്ടറി ജയരാജ് മേനോൻ, ഇ സി എ സാഹിത്യവേദി ചെയർമാൻ സഞ്ജയ് അലക്സ്തുടങ്ങി നഗരത്തിലെ സാംസ്‌കാരിക രംഗത്തെ മറ്റു പല പ്രമുഖവ്യക്തിത്വങ്ങളും സർഗ്ഗസംഗമത്തിൽ അണിചേരും.
പുസ്തകമേള, പുസ്തക പ്രകാശനം, എഴുത്തുകാരെ പരിചയപ്പെടുത്തൽ എന്നിവയും ഉണ്ടായിരിക്കും. വിഷ്ണുമംഗലം കുമാർ ചെയർമാനും, എസ്.കെ നായർ ജനറൽ കൺവീനറും, ഡോക്ടർ സുഷമ ശങ്കർ കോർഡിനേറ്ററുമായ 21 അംഗ സംഘാടക സമിതിയാണ് ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സർഗ്ഗസംഗമത്തിന് നേതൃത്വം നൽകുന്നത്.
കൂടുതൽ വിവരങ്ങൾക്ക് 9591922522.