കേരള സമാജം (ആർ) കർണാടകയുടെ ആഭിമുഖ്യത്തിൽ യെലഹങ്കയിലെ സ്പാർക് 7 ഇൻഡോർ കോർട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു. വിവിധ വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ അംഗങ്ങളുടെ ആവേശകരമായ പങ്കാളിത്തം പരിപാടിയെ ശ്രദ്ധേയമാക്കി. ടൂർണമെന്റ് ബെംഗളൂരുവിലെ ജിഎസ്ടി അപ്പലേറ്റ് ട്രൈബ്യൂണലിലെ ജുഡീഷ്യൽ അംഗം പ്രഭാകരൻ.പി.എം ഉദ്ഘാടനം ചെയ്തു.

കേരള സമാജം (ആർ), കർണാടക സംസ്ഥാന പ്രസിഡണ്ട് എസ്. കെ. പിള്ള അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ജോയിന്റ് സെക്രട്ടറി കെ.നടരാജൻ, ജോയിന്റ് ട്രഷറർ രാഹുൽ, പ്രോഗ്രാം കൺവീനർ ഡോ. ദിലീപ്, ബെംഗളൂരു നോർത്ത് ചെയർമാൻ സുകുമാരൻ, അസിസ്റ്റന്റ് സെക്രട്ടറിമാരായ ശ്യാം കുമാർ, വി. എസ്. ജോഷി, രാജേഷ് വർമ്മ, രാംലാൽ, ലേഡീസ് വിംഗ് ചെയർപേഴ്സൺ പ്രീതാ ശിവൻ, ആശ അജേഷ്, അഞ്ജലി, ബീന സന്തോഷ്, ജ്യോതി ഹരീഷ്, സുരേഖ മോഹൻ, ജ്യോതി നായർ, യൂത്ത് വിംഗ് കൺവീനർ ഹരികൃഷ്ണൻ എന്നിവർ പങ്കെടുത്തു.

വനിതാ വിഭാഗത്തിൻ്റെയും യൂത്ത് വിഭാഗത്തിൻ്റെയും സജീവ സാന്നിധ്യം ടൂർണമെന്റിന് കൂടുതൽ ആവേശം പകർന്നു. മികച്ച കായികമികവും സൗഹൃദാന്തരീക്ഷവും നിറഞ്ഞ മത്സരങ്ങൾ പങ്കെടുത്തവർക്കും കാണികൾക്കും ഒരുപോലെ ആസ്വാദ്യകരമായ അനുഭവമായി.

വിജയവും പരാജയവും അതിജീവിച്ച് കായികസൗഹൃദത്തിൻ്റെയും ഐക്യത്തിൻ്റെയും സന്ദേശം ഉയർത്തിപ്പിടിക്കാൻ ടൂർണമെന്റിന് സാധിച്ചതായി സംഘാടകർ അറിയിച്ചു. അംഗങ്ങൾക്കിടയിലെ സൗഹൃദവും കൂട്ടായ്മയും കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ പരിപാടി നിർണായക പങ്കുവഹിച്ചതായും അവർ വ്യക്തമാക്കി.

Related Posts