താരിഫ് പോരും വ്യാപാര യുദ്ധവും, തുടരുന്നതിനിടെ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും അമേരിക്കൻ പ്രസിഡണ്ട് ഡൊണൾഡ് ട്രംപും, തമ്മിലുള്ള കൂടിക്കാഴ്ച ഇന്ന് നടക്കും. ദക്ഷിണ കൊറിയയിലെ ബുസാനിൽ നടക്കുന്ന ഏഷ്യ പസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിക്കിടെയാണ് കൂടിക്കാഴ്ച.

രണ്ടാമതും അധികാരത്തിൽ എത്തിയ ശേഷം ഇതാദ്യമായാണ് ട്രംപ് ചൈനീസ് പ്രസിഡണ്ടിനെ നേരിൽ കാണുന്നത്. എപെക് ഉച്ചകോടിക്ക് തൊട്ട് മുന്പ് ചൈന അമേരിക്കയിൽ നിന്ന സൊയാബീൻ ഇറക്കുമതി ചെയ്യാൻ തയ്യാറായത് മഞ്ഞുരുകലിൻ്റെ സൂചനയെന്നാണ് അനുമാനം. എന്നാൽ അപൂർവ്വ ധാതുക്കളുടെ കയറ്റു മതി നിയന്ത്രണത്തിൽ അടക്കം അയവ് വരുത്താൻ ചൈനയും, ചിപ്പ് കയറ്റുമതി നിയന്ത്രണത്തിൽ അയവു വരുത്താൻ അമേരിക്കയും തയ്യാറാകുമോ എന്നതിൽ ആകാംഷ തുടരുകയാണ്. യുഎസ് ചൈന വ്യാപാരക്കരാറിൽ അന്തിമ ധാരണയാകുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.

Related Posts