കുവൈത്ത് തീരത്ത് നങ്കൂരമിട്ടിരുന്ന ബ്രിട്ടീഷ് എണ്ണക്കപ്പലിനു നേരെ ആക്രമണം നടന്നതായി റിപ്പോർട്ട്. കുവൈത്തിലെ മുബാറക് അൽ കബീർ തുറമുഖത്ത് നിന്ന് ഏകദേശം 60 കിലോമീറ്റർ അകലെയാണ് സംഭവം നടന്നത്. കപ്പലിലുണ്ടായിരുന്ന ജീവനക്കാർ സുരക്ഷിതരാണെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ടാങ്കറിൽ നിന്ന് എണ്ണ കടലിലേക്ക് ഒഴുകുന്നുവെന്നും ഇത് ഗുരുതരമായ പാരിസ്ഥിതിക ആഘാതമുണ്ടാക്കിയേക്കാമെന്നും ബ്രിട്ടീഷ് മാരിടൈം സെക്യൂരിറ്റി ഏജൻസി റിപ്പോർട്ട് ചെയ്തു.

നങ്കൂരമിട്ടിരുന്ന ബ്രിട്ടീഷ് കപ്പലിന്‍റെ ഇടത് ഭാഗത്ത് വലിയൊരു സ്‌ഫോടന ശബ്ദം കേൾക്കുകയും, പിന്നാലെ ഒരു ചെറിയ ബോട്ട് വേഗത്തിൽ പോകുന്നത് കണ്ടുവെന്നും കപ്പലിലെ ജീവനക്കാരെ ഉദ്ധരിച്ച് ബ്രിട്ടീഷ് മാരിടൈം സെക്യൂരിറ്റി ഏജൻസി റിപ്പോർട്ട് ചെയ്തു. അതേസമയം, തങ്ങളുടെ ഔദ്യോഗിക സമുദ്രപരിധിക്ക് പുറത്താണ് കപ്പലെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

Related Posts